NATIONAL

ഇൻഡിഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് നിരക്കുകൾക്ക് കൂച്ചുവിലങ്ങിട്ട് കേന്ദ്രസർക്കാർ; 50 റൂട്ടുകളിൽ നിരക്ക് നിയന്ത്രണം

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കിടെ വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്ന സാഹചര്യത്തിൽ നിർണ്ണായക ഇടപെടലുമായി കേന്ദ്രസർക്കാർ. പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ അന്യായമായി നിരക്ക് വർധിപ്പിക്കുന്നത് തടയാൻ തിരഞ്ഞെടുത്ത 50 റൂട്ടുകളിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം (MoCA) ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ചു. പുതുതായി നിശ്ചയിച്ച നിരക്ക് പരിധി (Fare Caps) കർശനമായി പാലിക്കാൻ എല്ലാ വിമാനക്കമ്പനികൾക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശം നൽകി. അവസരം മുതലെടുത്തുള്ള വിലവർധനവിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നടപടി. നിശ്ചയിച്ച മാനദണ്ഡങ്ങളിൽ നിന്ന് ഉയർന്ന നിരക്കുകൾ ഈടാക്കിയാൽ ഉടൻ നടപടിയെടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ അഞ്ച് ദിവസമായി ഇൻഡിഗോയുടെ സർവീസുകൾ മുടങ്ങുന്നത് വ്യോമയാന മേഖലയെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഡിസംബർ 2 മുതൽ ഇതുവരെ രണ്ടായിരത്തിലധികം വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. വെള്ളിയാഴ്ച മാത്രം ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലായി 400-ലധികം സർവീസുകൾ മുടങ്ങി.
ഇൻഡിഗോ സർവീസുകൾ മുടങ്ങിയതോടെ മറ്റ് കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരുന്നു. സാധാരണ 5,000-10,000 രൂപയുണ്ടായിരുന്ന ഡൽഹി-ബെംഗളൂരു ടിക്കറ്റ് നിരക്ക് 84,000 രൂപ വരെയും, ഡൽഹി-മുംബൈ നിരക്ക് 45,000 രൂപ വരെയും എത്തിയിരുന്നു. ഇത് തടയാനാണ് സർക്കാർ 50 പ്രധാന റൂട്ടുകളിൽ ഉയർന്ന നിരക്കിന് പരിധി നിശ്ചയിച്ചത്.
സാഹചര്യം സാധാരണ നിലയിലാകുന്നത് വരെ ഈ നിയന്ത്രണം തുടരും.
ഡിസംബർ 5 മുതൽ 15 വരെയുള്ള കാലയളവിൽ ടിക്കറ്റ് റദ്ദാക്കുകയോ യാത്ര മാറ്റിവെക്കുകയോ ചെയ്യുന്നവരിൽ നിന്ന് അധിക തുക (Cancellation/Rescheduling fees) ഈടാക്കരുത്. വിമാനം റദ്ദാക്കപ്പെട്ട ഇൻഡിഗോ യാത്രക്കാർക്ക് ഹോട്ടൽ താമസവും ഭക്ഷണവും ഉറപ്പാക്കണമെന്നും കർശന നിർദ്ദേശമുണ്ട്. അമിത നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.ജി.സി.എ മുന്നറിയിപ്പ് നൽകി. ഇൻഡിഗോയുടെ വീഴ്ചകളെക്കുറിച്ച് ഉന്നതതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
SUMMARY: IndiGo crisis: Central government tightens restrictions on air ticket prices; Price controls on 50 routes
NEWS DESK

Recent Posts

കാറിനു തീപ്പിടിച്ച് ലോകായുക്ത പോലീസ് ഉദ്യോഗസ്ഥന്‍ വെന്തുമരിച്ചു

ബെംഗളൂരു: കാറിനു തീപ്പിടിച്ച് ലോകായുക്ത ഇൻസ്പെക്ടർ വെന്തുമരിച്ചു. ഹവേരി ലോകായുക്തയിലെ ഇൻസ്പെക്ടർ പഞ്ചാക്ഷരയ്യ ഹിരേമത്ത് (45) ആണ് മരിച്ചത്. ധാർവാഡ്…

15 minutes ago

യുഡിഎഫ് കർണാടക തിരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ

ബെംഗളൂരു: കേരളത്തില്‍ ഡിസംബർ 9നും 11നും നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫ് കർണാടക സംഘടിപ്പിക്കുന്ന കൺവെൻഷൻ നാളെ വൈകിട്ട് 6…

33 minutes ago

ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വർ

തിരുവനന്തപുരം: ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ. ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന്…

1 hour ago

പാക്-അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടല്‍; അ​ഞ്ച്പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഇസ്‍ലാമാബാദ്: പാക് സൈന്യവും അഫ്ഗാനിസ്ഥാന്റെ താലിബാൻ സേനയും തമ്മിൽ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടല്‍. അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ…

2 hours ago

ദാവണഗരെയില്‍ റോട്ട്‌വീലർ നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം; ശരീരത്തില്‍ അമ്പതിടത്ത് മാരക മുറിവുകൾ

ബെംഗളൂരു: രാത്രി മാതാപിതാക്കളുടെ വീട്ടിലേക്ക് വന്ന യുവതിയെ റോഡുവക്കില്‍വെച്ച് റോട്ട്‌വീലർ നായ്ക്കൾ കടിച്ചുകൊന്നു. ദാവണഗരെയിലെ ഗൊല്ലരഹട്ടിയിലാണ് സംഭവം. അനിത ഹാലേഷാണ്…

3 hours ago

യുവതിക്കെതിരായ സൈബര്‍ അതിക്രമം; രാഹുല്‍ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. അഡിഷണല്‍…

3 hours ago