തൃശൂർ: പീഡന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ അറസ്റ്റിൽ. തൃശൂർ താന്യം സ്വദേശി യദു ഗിരീഷ് ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി ആയിരുന്നു പീഡനം. മൂന്ന് പെൺകുട്ടികളാണ് പരാതി നൽകിയത്. വിശദമായ അന്വേഷണത്തിൽ 20ലധികം പേരെ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. കൂടുതൽ പരാതികൾ വരുന്നതായി തൃശൂർ ക്രൈം ഡിറ്റാച്ച്മെന്‍റ് പറഞ്ഞു. യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതികളിൽ നിന്ന് പണം തട്ടിയെടുത്തതായും പരാതിയിലുണ്ട്.
ഇൻസ്റ്റഗ്രാമിൽ ധാരാളം ഫോളോവേഴ്സ് ഉള്ള വ്ലോഗറാണ് യദു ഗിരീഷ്. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു യദു ഗിരീഷ് ചെയ്തിരുന്നത്. യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം പല സ്ഥലങ്ങളിലും വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കപ്പെട്ട മറ്റ് യുവതികളുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് തൃശൂർ ക്രൈം ഡിറ്റാച്ച്മെന്റ് എ.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. ഐ.ടി ആക്ട് പ്രകാരവും പ്രതിക്കെതിരെ കേസെടുത്തു.
SUMMARY: Instagram influencer arrested for raping around 20 young women with promises of marriage
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പോലീസ്…
ബെംഗളൂരു: വെറുപ്പും വിദ്വേഷവും അസ്വസ്ഥതകളും പടരുന്നത് കൊണ്ടാകാം, കുഞ്ചൻ നമ്പ്യാരിൽ നിന്നും ആരംഭിച്ച നർമ്മവും സംസ്കാരിക വിമർശനവും മലയാള സാഹിത്യത്തിൽ…
ബുലന്ദ്‌ഷഹർ: മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉത്തർപ്രദേശിൽ മൂന്ന് യുവാക്കളെ വെടിവെച്ചുകൊന്നു. ബുലന്ദ്ഷഹറിലെ ആർജെഎസ് ഫിറ്റ്നസ് ജിമ്മിൽ ശനിയാഴ്ച രാത്രി…
തിരുവനന്തപുരം: സംസ്ഥാനത്തു ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ…
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന തൃശൂര്‍ കുണ്ടന്നൂർ സ്വദേശി…
ടോക്കിയോ: ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ…