ആയുധങ്ങളുമായി നടുറോഡിൽ കറങ്ങിയ ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസർ അറസ്റ്റിൽ. ബെംഗളൂരു ജെപി നഗർ സ്വദേശി അരുൺ കത്താരെ (26) ആണ് പോലീസിന്റെ പിടിയിലായത്. അരുൺ ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് അറസ്റ്റിലേക്ക് നയിച്ചത്.
അംഗരക്ഷകർ എകെ 47 തോക്കുമായി ഒപ്പം നടക്കുന്ന വീഡിയോയാണ് അരുൺ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നഗരത്തിലെ ആഡംബര ഹോട്ടലിലേക്കുള്ള വഴിയിൽ വച്ചായിരുന്നു വീഡിയോ ചിത്രീകരിച്ചത്. കറുത്ത വസ്ത്രങ്ങൾ ധരിച്ച രണ്ടു അംഗരക്ഷകർ എകെ 47 മാതൃകയിലുള്ള തൊക്കേന്തി ഒപ്പം നിൽക്കുന്നതാണ് വീഡിയോ.
വീഡിയോക്കൊപ്പം രണ്ടു ഫോട്ടോകളും അരുൺ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയായിരുന്നു കൊത്തന്നൂർ പോലീസ് ഇയാൾക്കെതിരെ സ്വമേധയാ കേസെടുത്തത്.
തുടർന്ന് ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു. അരുണിനൊപ്പമുളളവരിൽ നിന്ന് പിടിച്ചെടുത്ത തോക്കുകൾ വ്യാജമാണെന്ന് പോലീസ് പറഞ്ഞു. തോക്കുകൾക്ക് യന്ത്ര തോക്കായ എകെ 47നുമായി സാമ്യമുള്ളതിനാൽ പരിശോധനക്കയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യാജ സ്വർണാഭരണങ്ങൾ അണിഞ്ഞും ആഡംബര കാറുകളിൽ കയറിയും അരുൺ വീഡിയോകൾ ചെയ്യുന്നത് പതിവാണ്. ഇത്തരത്തിൽ തോക്കും വ്യാജമാണെന്ന് പോലീസ് പറഞ്ഞു.
TAGS: BENGALURU UPDATES | ARREST
SUMMARY: Instagram influencer arrested in city posting videos with guns
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…