ആയുധങ്ങളുമായി നടുറോഡിൽ കറക്കം; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ

ആയുധങ്ങളുമായി നടുറോഡിൽ കറങ്ങിയ ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസർ അറസ്റ്റിൽ. ബെംഗളൂരു ജെപി നഗർ സ്വദേശി അരുൺ കത്താരെ (26) ആണ് പോലീസിന്റെ പിടിയിലായത്. അരുൺ ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് അറസ്റ്റിലേക്ക് നയിച്ചത്.

അംഗരക്ഷകർ എകെ 47 തോക്കുമായി ഒപ്പം നടക്കുന്ന വീഡിയോയാണ് അരുൺ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നഗരത്തിലെ ആഡംബര ഹോട്ടലിലേക്കുള്ള വഴിയിൽ വച്ചായിരുന്നു വീഡിയോ ചിത്രീകരിച്ചത്. കറുത്ത വസ്ത്രങ്ങൾ ധരിച്ച രണ്ടു അംഗരക്ഷകർ എകെ 47 മാതൃകയിലുള്ള തൊക്കേന്തി ഒപ്പം നിൽക്കുന്നതാണ് വീഡിയോ.

വീഡിയോക്കൊപ്പം രണ്ടു ഫോട്ടോകളും അരുൺ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയായിരുന്നു കൊത്തന്നൂർ പോലീസ് ഇയാൾക്കെതിരെ സ്വമേധയാ കേസെടുത്തത്.

തുടർന്ന് ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു. അരുണിനൊപ്പമുളളവരിൽ നിന്ന് പിടിച്ചെടുത്ത തോക്കുകൾ വ്യാജമാണെന്ന് പോലീസ് പറഞ്ഞു. തോക്കുകൾക്ക് യന്ത്ര തോക്കായ എകെ 47നുമായി സാമ്യമുള്ളതിനാൽ പരിശോധനക്കയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യാജ സ്വർണാഭരണങ്ങൾ അണിഞ്ഞും ആഡംബര കാറുകളിൽ കയറിയും അരുൺ വീഡിയോകൾ ചെയ്യുന്നത് പതിവാണ്. ഇത്തരത്തിൽ തോക്കും വ്യാജമാണെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU UPDATES | ARREST
SUMMARY: Instagram influencer arrested in city posting videos with guns

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്കൂളിൽ ജങ്ക് ഫുഡ് കഴിച്ചതിന് ഏഴാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ മർദിച്ചതായി പരാതി

ബെംഗളൂരു: സ്കൂളിൽ ജങ്ക് ഫുഡ് കഴിച്ചതിന് ഏഴാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ...

ബനസവാടി റെയിൽവേ യാർഡിലെ ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു

ബെംഗളൂരു: നഗരത്തിലെ ബനസവാടി റെയിൽവേ യാർഡിൽ നിന്ന് ഹെബ്ബാൾ ഭാഗത്തേക്കുള്ള റെയിൽവേ...

ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ വീണ സംഭവം; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം

ന്യൂഡൽഹി: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള സഞ്ചാരത്തിനിടെ എയർ ഇന്ത്യ വിമാനം...

ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

കാസറഗോഡ്: തൃക്കരിപ്പൂരിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. തൃക്കരിപ്പൂർ...

13-ന് സ്കൂളുകൾ അടച്ചിടില്ല; കാവേരി വിഷയത്തിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം

ബെംഗളൂരു: കാവേരി ജലവിതരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് കർണാടക...

കേരളീയം ഓണാഘോഷം സമാപിച്ചു

ബെംഗളൂരു: പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്ട്‌മെന്റിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ അഞ്ച്...

പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്; രണ്ടാംഘട്ട എന്‍റോള്‍മെന്റ് ഉദ്ഘാടനം ഓഗസ്റ്റ് 18 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍...

വിവാഹവാഗ്ദാനം നല്‍കി പീഡനം; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഐ.പി.എല്‍ താരവും ബംഗാള്‍ ക്രിക്കറ്ററുമായ...

Related Articles

Popular Categories