തൃശൂർ: ഹിവാൻ നിധി, ഹിവാൻ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ കെ.പി.സി.സി സെക്രട്ടറി അന്നമനട പാലിശ്ശേരി ചാത്തോത്തിൽ വീട്ടിൽ ശ്രീനിവാസൻ (സി.എസ്. ശ്രീനിവാസൻ -54) അറസ്റ്റിൽ. തൃശൂർ സിറ്റി ജില്ല ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ കാലടിയിൽ ഒളിവിൽ കഴിയവേയാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്ന ശ്രീനിവാസനെ അറസ്‌റ്റ് ചെയ്‌തത്. ഇദ്ദേഹത്തെ തൃശൂർ അഡീഷണൽ മൂന്നാംക്ലാസ് ജില്ലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായ ഹിവാൻനിധി ലിമിറ്റഡ്, ഹിവാൻ ഫിനാൻസ് എന്നീ കമ്പനികളുടെ പേരിൽ 62 നിക്ഷേപകരിൽനിന്നും 7.78 കോടി രൂപ നിക്ഷേപം സ്വീകരിച്ച് തിരിച്ചു നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. തട്ടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ വെസ്റ്റ് പോലീസ് ഇതുവരെ 18 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. മറ്റു ജില്ലകളിലും പരാതികളുണ്ട്.
കെഎസ്‌യു ജില്ലാ പ്രസിഡന്റും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായിരുന്നു. തൃശൂർ കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷനായും പ്രവൃത്തിച്ചു. കേസിൽ നേരത്തെ അറസ്റ്റിലായ പുഴയ്ക്കൽ ശോഭ സിറ്റി ടോപ്പാസ് ഫ്ലാറ്റിലെ താമസക്കാരൻ മൂത്തേടത്ത് അടിയാട്ട് വീട്ടിൽ സുന്ദർ സി. മേനോൻ, പുതൂർക്കര പുത്തൻ വീട്ടിൽ ബിജു മണികണ്ഠൻ എന്നിവർ റിമാൻഡിലാണ്. കമ്പനികളുടെയും പ്രതികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി സ്വീകരിക്കാൻ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്.
<br>
TAGS : ARRESTED | SCAM
SUMMARY : Investment Fraud. KPCC Secretary C.S. Srinivasan arrested
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ ആൾ ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ. ആഗ്രയിൽ നിന്നാണ് ഡൽഹി പൊലീസ് പിടികൂടിയത്. ചൈതന്യാനന്ദ സരസ്വതിയെ…
ബെംഗളൂരു: കാവേരി ആരതിയും ദസറയും പ്രമാണിച്ച് മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ സാഗറിലെ (കെആർഎസ്) ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശനഫീസും വാഹനടോളും ഒക്ടോബർ…
ബെംഗളൂരു: യലഹങ്ക പ്രോഗ്രസീവ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ ഓണാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ 12 ന് നടത്തുന്ന പൂക്കള മത്സരത്തിൽ പങ്കെടുക്കാം.…
ബെംഗളൂരു: നോർക്ക റൂട്ട്സ്, ബാംഗ്ലൂർ കേരള സമാജവുമായി സഹകരിച്ചു നടത്തുന്ന നോർക്ക കെയർ സ്പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പിന് മികച്ച പ്രതികരണം.…
ബെംഗളൂരു: കൈരളി കലാസമിതി സംഘടിപ്പിക്കുന്ന ഓണാഘോഷം 'ഓണോത്സവം 2025' വിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും. കേന്ദ്രമന്ത്രി ശോഭാ…
ചെന്നൈ: കരൂരിൽ വിജയ്‌യുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ദുരന്തത്തില്‍…