ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റര് വണ് 18-മത് വാര്ഷിക കണ്വന്ഷന് തുടക്കമായി. കര്ണാടക സ്റ്റേറ്റ് ഐ പി സി സെക്രട്ടറിയും സെന്റര് വണ് പ്രസിഡന്റുമായ പാസ്റ്റര് ഡോ. വര്ഗ്ഗീസ് ഫിലിപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. വര്ധിച്ച് വരുന്ന സാമ്പത്തിക സാമൂഹിക മുന്നേറ്റങ്ങളില് മതിമറന്ന് ഉറങ്ങുന്ന ദൈവജനം ഉണരേണ്ട സമയം ആസന്നമായെന്ന് പാസ്റ്റര് ഡോ.വര്ഗ്ഗീസ് ഫിലിപ്പ് ഓര്മ്മപ്പെടുത്തി.
പാസ്റ്റര് സജി ചക്കുംചിറ അധ്യക്ഷനായിരുന്നു. പാസ്റ്റര് പി.സി.ചെറിയാന് (റാന്നി) മുഖ്യ പ്രഭാഷണം നടത്തി. ഡിസ്ട്രിക്റ്റ് ക്വയര് ഗാനശുശ്രൂഷ നിര്വഹിച്ചു. ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാര്ട്ടേഴ്സ് ഓഡിറ്റോറിയത്തില് ദിവസവും വൈകിട്ട് 6 ന് ആരംഭിക്കുന്ന കണ്വെന്ഷനില് ഐ.പി.സി കര്ണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്.കെ.എസ്.ജോസഫ്, സീനിയര് ജനറല് മിനിസ്റ്റര് പാസ്റ്റര് റ്റി.ഡി.തോമസ്, ഷിബു തോമസ് (ഒക്കലഹോമ ) എന്നിവര് പ്രസംഗിക്കും.
നാളെ രാവിലെ 10 മുതല് 1 വരെ ഉപവാസ പ്രാര്ഥനയും ഉച്ചയ്ക്ക് 2.30 മുതല് 4.30 വരെ സോദരി സമാജം സമ്മേളനം നാളെ ശനി രാവിലെ 10 മുതല് 1 വരെ പൊതുയോഗം ഉച്ചയ്ക്ക് 2.30- 4.30 വരെ സണ്ഡെസ്കൂള് പി.വൈ.പി.എ വാര്ഷിക സമ്മേളനം എന്നിവ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ബെംഗളുരു സെന്റര് വണ് ഐ പി സി യുടെ കീഴിലുള്ള 23 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റര്.ഡോ.വര്ഗീസ് ഫിലിപ്പ് നേതൃത്വം നല്കും. ഞായറാഴ്ച ഉച്ചയോടെ കണ്വന്ഷന് സമാപിക്കും.
പാസ്റ്റര് ജോര്ജ് ഏബ്രഹാം ( ജനറല് കണ്വീനര്), പാസ്റ്റര്മാരായ സജി ചക്കുംചിറ, ഡി.സൈറസ് (ജോയിന്റ് കണ്വീനേഴ്സ്), പാസ്റ്റര് ജേക്കബ് ഫിലിപ്പ് (പബ്ലിസിറ്റി കണ്വീനര്) എന്നിവര് കണ്വന്ഷന് നേതൃത്വം നല്കുന്നു.
<br>
TAGS : RELIGIOUS
കൊച്ചി: നടിയെ ആക്രമിച്ച കേസില് അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള് പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില് നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില് നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…
തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല് പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്ത്തി ജില്ലകള്ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…
തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില് മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്ച്ചെ…
കാലിഫോർണിയ: 83-ാമത് ഗോള്ഡൻ ഗ്ലോബ് പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യന് ബഹിരാകാശ ഏജന്സിയായ ഐഎസ്ആര്ഒ പിഎസ്എല്വി-സി62 / ഇഒഎസ്-എന്1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…