ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 28 റണ്‍സിന്റെ ജയം. 168 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ പഞ്ചാബിന്റെ ഇനിങസ് 9 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സില്‍ അവസാനിച്ചു. ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ രവീന്ദ്ര ജഡേജയാണ് ചെന്നൈക്ക് ജയമൊരുക്കിയത്. 26 പന്തില്‍ 43 റണ്‍സും 3 വിക്കറ്റും വീഴ്ത്തിയാണ് ജഡേജ ചെന്നൈയെ വിജയത്തിലെത്തിച്ചത്.
സിമര്‍ജീതും തുശാര്‍ പാണ്ടെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ വിജയത്തോടെ ചെന്നൈ സൂപ്പര്‍ കിങ്സിന് പതിനൊന്ന് മത്സരങ്ങളില്‍ ആകെ 12 പോയിന്റ് ആയി.
ഒമ്പത് റണ്‍സെടുക്കുന്നതിനിടെ ജോണി ബെയര്‍ സ്റ്റോ(6 പന്തില്‍ 7), റിലി റോസൗ(0) എന്നിവരെ പഞ്ചാബിന് നഷ്ടമായി. രണ്ട് വിക്കറ്റുകള്‍ എടുത്ത് തുഷാര്‍ പാണ്ഡെയാണ് ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പ്രഭ്‌സിമ്രാന്‍ സിങ്ങും(23 പന്തില്‍ 30), ശശാങ്ക് സിങ്ങും(20 പന്തില്‍ 27) ഭേദപ്പെട്ട ഇന്നിങ് പുറത്തെടുത്തെങ്കിലും 68 റണ്‍സെടുക്കുന്നതിനിടെ ഇരുവരും പുറത്തായതോടെ 68 ന് നാല് എന്ന നിലയിലായി പഞ്ചാബ്.
ബെംഗളൂരു: കർണാടകയിലെ സുള്ള്യയിൽ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കണ്ണൂരിൽ അറസ്റ്റിൽ. കൊലപാതകക്കേസ് അന്വേഷിക്കുന്ന…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍. കുടുംബത്തിന്…
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരണും മകൻ കിഷനുമാണ് മരിച്ചത്.…
ബെംഗളൂരു: ചിക്കമഗളൂരുവിലെ കുമ്പാരകട്ടെ തടാകത്തിൽ 15 വയസ്സുകാരൻ മുങ്ങി മരിച്ചു. ബയഗാദഹള്ളി സ്വദേശിയായ രഞ്ജിത്താണ് മരിച്ചത്. കനത്ത മഴയെ തുടർന്ന്…
ബെംഗളൂരു: ബിജെപി നൽകിയ അപകീർത്തികേസിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ വിചാരണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ നിയമസഭാ…
തിരുവനന്തപുരം:ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം മുതിർന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. അച്ഛന്‍റെ ആരോഗ്യനില പതുക്കെ…