ഐപിഎല്ലിലെ ബാക്കിയുള്ള പട്ടികയിലെ മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ആറ് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഫൈനൽ മത്സരം ജൂൺ 3ന് നടത്തുമെന്നും ബിസിസിഐ അറിയിച്ചു. സർക്കാർ, സുരക്ഷാ ഏജൻസികളുമായി വിശദമായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളും പുറത്തുവന്നിട്ടുണ്ട്. ഒന്നാം ക്വാളിഫയർ മത്സരം മെയ് 29നും എലിമിനേറ്റർ മത്സരം മെയ് 30നും നടക്കും.
രണ്ടാം ക്വാളിഫയർ ജൂൺ 1ന് നടക്കും. തുടർന്ന് ജൂൺ 3 നാണ് കലാശപ്പോരാട്ടം നടക്കുക. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതോടെയാണ് ബിസിസിഐ ഐപിഎല്‍ ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിതരായത്. സെക്രട്ടറി ദേവജിത്ത് സെക്കിയയാണ് തീരുമാനം അറിയിച്ചത്. നാല് പ്ലേഓഫ് മത്സരങ്ങൾ ഉൾപ്പെടെ ആകെ 16 മത്സരങ്ങളാണ് ഇനി കളിക്കാനുള്ളത്. ബിസിസിഐ ഐപിഎൽ ഒരാഴ്ചത്തേക്ക് നിർത്തിവച്ചതിനെത്തുടർന്ന് പല വിദേശ താരങ്ങളും ഇന്ത്യ വിട്ടുപോയിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ വിട്ടുപോയ ഓസ്‌ട്രേലിയൻ കളിക്കാർ തിരിച്ചെത്തുന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
TAGS: SPORTS | IPL
SUMMARY: IPL 2025 to resume on May 17, final on June 3
ബെംഗളൂരു: സിബിഎസ്ഇയുടെയും മറ്റ് ബോര്‍ഡുകളുടെയും പരീക്ഷാ നിലവാരവുമായി പൊരുത്തപ്പെടുത്തുന്നതിനായി കര്‍ണാടക സംസ്ഥാന പരീക്ഷ ബോര്‍ഡ് എസ്എസ്എല്‍സി, പിയുസി പരീക്ഷകളില്‍ വിജയിക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ വ്യാപകമായ മഴക്ക് സാധ്യത പ്രവചിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴുജില്ലകളിൽ…
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ വലിയ രീതിയിൽ കടൽ ഉൾവലിഞ്ഞു. സ്റ്റാര്‍ബക്‌സിന് സമീപം ഏകദേശം 200 മീറ്ററിലധികം ദൂരത്തേക്കാണ് കടല്‍…
തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ ചേരാനുള്ള അവസാനതീയതി…
ഇസ്ലാമാബാദ്: നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ ഏറ്റുമുട്ടലിനു പിന്നാലെ 48 മണിക്കൂര്‍ താത്കാലിക വെടിനിര്‍ത്തലിന് സമ്മതിച്ച് പാകിസ്ഥാനും അഫ്ഗാനിസ്താനും. ബുധനാഴ്ച…
ബെംഗളൂരു: മൈസൂരുവില്‍ മുന്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം തടവ്. 2017 ജൂണ്‍ 13നാണ് സംഭവം. തന്റെ…