ബെംഗളൂരു: ലിവ് ഇൻ പങ്കാളിയായ മുൻ വനിതാ എസ്ഐയെ ഉപദ്രവിച്ചെന്ന പരാതിയിൽ ഐപിഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കർണാടകയിലെ ഐപിഎസ് ഉദ്യോഗസ്ഥനും തമിഴ്നാട് സ്വദേശിയുമായ എം. അരുൺ രംഗരാജനെയാണ് (38) ഗോബിചെട്ടിപ്പാളയം പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് എത്തിയപ്പോൾ വീടിന് തീയിട്ട് ജീവനൊടുക്കാൻ ശ്രമിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ ഏറെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്.
കർണാടക പോലീസിലെ മുൻ വനിതാ എസ്ഐയായ സുജാതയാണ് (38)യുമായാണ് അരുൺ രംഗരാജനെതിരെ പരാതി നൽകിയത്. ഒരേ ജില്ലയിൽ ജോലിചെയ്യുന്നതിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. രഹസ്യബന്ധം പുറത്തറിഞ്ഞതോടെ അരുണിന്റെ ഭാര്യ ഇയാളിൽ നിന്ന് വിവാഹമോചനം നേടി. പിന്നാലെ സുജാതയും ഭർത്താവുമായി വേർപിരിഞ്ഞു. തുടർന്ന് അരുണും സുജാതയും ഒരുമിച്ചായിരുന്നു താമസം. എന്നാൽ, ഒരുമിച്ച് താമസം തുടരുന്നതിനിടെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു.
തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ സുജാത അരുണിൽ നിന്ന് പിരിഞ്ഞ് താമസിക്കുകയാണ്. തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുജാത മുമ്പും പോലീസിൽ പരാതി നൽകിയിരുന്നു.
കേസിൽ പ്രതിയായതോടെ രംഗരാജൻ കോടതിയിൽ നിന്ന് ജാമ്യംനേടി. എന്നാൽ, കേസിൽ ഉൾപ്പെട്ടതോടെ കർണാടക സർക്കാർ രംഗരാജനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. തുടർന്ന് ഗോബിചെട്ടിപ്പാളയത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇയാളുടെ താമസം. ഇതിനിടെ കഴിഞ്ഞ ഞായറാഴ്ച സുജാത വീണ്ടും ഇവിടെ താമസിക്കാനെത്തി. തുടർന്ന് ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. കഴിഞ്ഞ ദിവസം പ്രശ്നം രൂക്ഷമായതോടെ രംഗരാജൻ ഇരുമ്പുവടികൊണ്ട് സുജാതയെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
TAGS: BENGALURU | ARREST
SUMMARY: Accused of assault by estranged live-in partner, IPS officer arrested
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലും കട്ടിളപ്പാളികളിലുമുണ്ടായിരുന്ന സ്വർണം കവർച്ച ചെയ്ത കേസില്‍ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള മൂന്ന്…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെ തന്റെ നിലപാടുകള്‍ ശക്തമായി തുടരുന്ന ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് നേരെ…
ബെംഗളൂരു: വൈറ്റ്ഫീൽഡ്, ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്‌റ്റ് കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ ഭാഷാപഠന ക്ലാസിന്റെ…
ബെംഗളുരു: മജെസ്റ്റിക് അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡലപൂജ 27ന് രാവിലെ 6.30 ന് മഹാഗണപതി ഹോമത്തോട് കൂടി ആരംഭിക്കും, 7.30 ന്…
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യർക്ക് തിരുവനന്തപുരം ജില്ലാ…
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ…