KARNATAKA

പൊതുവേദിയിൽ കർണാടക മുഖ്യമന്ത്രി അടിക്കാൻ കയ്യോങ്ങിയ ഐപിഎസ് ഓഫിസർ രാജി പിൻവലിച്ചു

ബെംഗളൂരു: പൊതുവേദിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാൻ കയ്യോങ്ങിയ ഐപിഎസ് ഓഫിസർ രാജി പിൻവലിച്ചു. മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുമായും ചർച്ച നടത്തിയതിനു പിന്നാലെയാണ് ധാർവാഡ് അഡിഷനൽ എസ്പി നാരായണ ബരാമണി രാജി തീരുമാനം പിൻവലിച്ചത്. തനിക്കുണ്ടായ മനോവിഷമം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ചതായും ജോലിയിൽ തുടരുമെന്നും നാരായണ ബരാമണി പ്രതികരിച്ചു. എഎസ്പിയുമായി സംസാരിച്ചതായും മനപൂർവമുണ്ടായ സംഭവമല്ലെന്നും ആഭ്യന്തര മന്ത്രിയും പറഞ്ഞു.

ഏപ്രിൽ 28ന് കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് ബെളഗാവിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് സിദ്ധരാമയ്യ എഎസ്പിയെ അടിക്കാൻ കൈയ്യോങ്ങിയത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ നടത്തിയ പരാമർശത്തിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി വേദിയിലേക്കെത്തി. പൊലീസ് തടഞ്ഞെങ്കിലും സദസ്സിലിരുന്ന് മുദ്രാവാക്യം വിളിച്ച ഇവർ കരിങ്കൊടി കാണിച്ചു. ഇതോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നാരായണ ബരാമണിയെ വേദിയിലേക്കു വിളിച്ചു വരുത്തി സിദ്ധരാമയ്യ അടിക്കാൻ കൈ ഉയർത്തിയത്.

തുടർന്ന് ചെയ്യാത്ത കുറ്റത്തിനാണ് അപമാനിക്കപ്പെട്ടതെന്നും സ്വമേധയാ രാജിവയ്ക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും 3 പേജുള്ള രാജിക്കത്തിൽ നാരായണ ബരാമണി വ്യക്തമാക്കിയിരുന്നു. 

SUMMARY: IPS officer, who Siddaramaiah raised his hand withdraw resignation

WEB DESK

Recent Posts

ബിന്ദുവിന്റെ കുടുംബത്തിന് 5ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ ചാണ്ടി ഉമ്മന്‍ എംഎല്‍എ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ ചാണ്ടി ഉമ്മന്‍ എംഎല്‍എ.…

15 minutes ago

പെണ്‍കുട്ടികളോട് സംസാരിച്ചു; പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി

ചെന്നൈ: പെണ്‍കുട്ടികളോട് സംസാരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ സഹപാഠികള്‍ തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ ഈറോഡ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു…

1 hour ago

പാലക്കാട് യുവതിക്ക് നിപ്പ; 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു

പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പാലക്കാട്ടെ 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.…

2 hours ago

സ്വര്‍ണവില വീണ്ടും താഴോട്ട്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ്. പവന് 440 രൂപ കുറഞ്ഞ് 72,400 രൂപയായി. ഗ്രാമിന് 55 രൂപ…

3 hours ago

ദുര്‍ബലനായ എതിരാളിയെന്ന് പരിഹാസം; ഒടുവില്‍ കാള്‍സന് ചെസ് ബോര്‍ഡില്‍ മറുപടി നല്‍കി ഡി ഗുകേഷ്

സബ്രെഗ്: തന്നെ ദുർബലനായ കളിക്കാരനെന്നു വിളിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സന് ചെസ് ബോർഡില്‍ തന്നെ…

3 hours ago

ഉത്തരാഖണ്ഡില്‍ കനത്ത മഴ: ചാര്‍ ധാം യാത്ര നിര്‍ത്തിവച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചാർ ധാം യാത്ര താല്‍ക്കാലികമായി നിർത്തിവെച്ചതായി മുഖ്യമന്ത്രി പുഷ്കർ ധാമി പ്രഖ്യാപിച്ചു.…

4 hours ago