തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷണൽ റെയിൽവേയ്‌ക്ക് കീഴിലെ വിവിധ സെക്‌ഷനുകളിൽ എൻജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി.
തിരുവനന്തപുരം നോര്‍ത്ത്- എസ്എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ്സ് (16319) ഈ മാസം 26ന് ആലപ്പുഴ വഴി തിരിച്ചുവിടും. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിൽ ട്രെയിൻ നിർത്തില്ല. പകരം ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ താൽക്കാലികമായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ തിരുവനന്തപുരം സെൻട്രൽ– -ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് (12624) 26ന് ആലപ്പുഴ വഴിയായിരിക്കും സർവീസ്. ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ അധിക സ്‌റ്റോപ്പുണ്ടാകും. തിരുവനന്തപുരം നോർത്ത്– -ശ്രി ഗംഗാനഗർ എക്‌സ്‌പ്രസ്(16312) 26ന് ആലപ്പുഴ വഴിയായിരിക്കും. ആലപ്പുഴ, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ അധിക സ്‌റ്റോപ്പുണ്ടാകും. കന്യാകുമാരി– -ദിബ്രുഗഢ് വിവേക് എക്‌സ്‌പ്രസ്(22503) 26ന് ആലപ്പുഴ വഴിയായിരിക്കും. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ അധിക സ്‌റ്റോപ്പുണ്ടാകും
തിരുവനന്തപുരം സെൻട്രൽ–- മധുര അമൃത എക്‌സ്‌പ്രസ്(16343) 26ന് ആലപ്പുഴ വഴിയായിരിക്കും. തിരുവനന്തപുരം സെൻട്രൽ – -മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ് (16347) 26ന് ആലപ്പുഴ വഴിയായിരിക്കും. ഇരു ട്രെയിനുകൾക്കും ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ അധിക സ്‌റ്റോപ്പുണ്ടാകും.
തിരുച്ചിറപ്പള്ളി–- തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് (22627) ഒമ്പതിന് വള്ളിയൂരിൽ യാത്ര അവസാനിപ്പിക്കും. താംബരം– നാഗർകോവിൽ അന്ത്യോദയ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് (20691) എട്ട്, ഒമ്പത് തീയതികളിൽ തിരുനെൽവേലി വരെയായിരിക്കും. നാഗർകോവിൽ– കോട്ടയം എക്‌സ്‌പ്രസ് (16366) 26ന് ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിക്കും.
മംഗളൂരു സെൻട്രൽ–- കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് (16649) നാല്, ഏഴ് തീയതികളിൽ തിരുവനന്തപുരം സെൻട്രൽ വരെയായിരിക്കും. 25നുള്ള ചെന്നൈ സെൻട്രൽ– -തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് (12695) കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. മധുര– -ഗുരുവായൂർ എക്‌സ്‌പ്രസ് (16327) 26ന് കൊല്ലത്ത് യാത്ര അവസാനിക്കും.
തിരുവനന്തപുരം സെൻട്രൽ–- തിരുച്ചിറപ്പള്ളി സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് (22628) ഒമ്പതിന് പകൽ 1.18ന് വള്ളിയൂരിയിൽനിന്നാകും പുറപ്പെടുക. നാഗർകോവിൽ ജങ്‌ഷൻ– -താംബരം അന്ത്യോദയ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് (20692) ഒമ്പതിന് വൈകിട്ട് 5.10ന് തിരുനെൽവേലിയിൽ നിന്നാകും പുറപ്പെടുക. തിരുവനന്തപുരം സെൻട്രൽ– -ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് (12696) 26ന് രാത്രി 8.5ന് കോട്ടയത്തുനിന്നായിരിക്കും പുറപ്പെടുക. ഗുരുവായൂർ–- മധുര എക്‌സ്‌പ്രസ് (16328) 27ന് കൊല്ലത്തുനിന്ന് പകൽ 12.10ന് പുറപ്പെടും. കന്യാകുമാരി– -മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്‌പ്രസ് (16650) അഞ്ച്, ആറ് തീയതികളിൽ രാവിലെ 6.15ന് തിരുവനന്തപുരം സെൻട്രലിൽനിന്നായിരിക്കും പുറപ്പെടുക.
SUMMARY: Trains will be restricted, trains including Humsafar Express will be diverted
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനത്തിൽ 3 പേരുടെ മരണം…
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്ഫോടനം. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിർമിക്കുന്നിടത്താണ് സ്ഫോടനം…
ഡല്‍ഹി: മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരായുള്ള ഡ്രഡ്‌ജർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിന് പിഴ നല്‍കിയത്…
തൃശൂർ: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസ്സുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍…
ബെംഗളൂരു: സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭയമുണ്ടെന്നും കാണിച്ച് കോടതിയെ സമീപിച്ച് യുവതി. ബെംഗളൂരു…
തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…