KERALA

ചക്രവാതച്ചുഴി: ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ, നാലിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കന്‍ ഝാര്‍ഖണ്ഡിന് മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ഞായറാഴ്ച കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

മഴ ശക്തമാകുന്ന സാഹചര്യങ്ങളിൽ പൊതുജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ അധികൃതരുടെ നിർദ്ദേശം അനുസരിച്ച് മാത്രമായിരിക്കണം.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
SUMMARY: Cyclone. ​​Heavy rain in northern districts today. Yellow alert in four places

NEWS DESK

Recent Posts

പാമ്പുകടി: ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി

തൃശൂർ: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസ്സുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍…

1 hour ago

ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന ഭയം; പിതാവില്‍ നിന്നും സംരക്ഷണം തേടി യുവതി ഹൈക്കോടതിയിൽ

ബെംഗളൂരു: സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭയമുണ്ടെന്നും കാണിച്ച് കോടതിയെ സമീപിച്ച് യുവതി. ബെംഗളൂരു…

1 hour ago

നിതിൻ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ ആക്ഷൻ കൗണ്‍സില്‍

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…

3 hours ago

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്; നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍…

3 hours ago

വിവിധ തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ഇ.​ബി​യി​ൽ ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു. ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് (ജി​ല്ലാ​ത​ലം) -…

4 hours ago

സ്വത്തുവിവരത്തില്‍ പൊരുത്തക്കേട്; നടൻ വിജയ്‌ക്ക് കോടതി നോട്ടീസ്

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളില്‍ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന്…

4 hours ago