LATEST NEWS

ഇന്ത്യ അടക്കം 5 സുഹൃദ് രാജ്യങ്ങൾക്ക് ഹോർമൂസിലൂടെ കടക്കാൻ ഇറാന്റെ അനുമതി

തെഹ്റാൻ: ഇസ്രയേൽ-യു.എസ്. സഖ്യം ഫെബ്രുവരി 28-നു തുടക്കമിട്ട ആക്രമണത്തിനുള്ള തിരിച്ചടിയായി അടച്ച ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്ഥാന്‍, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യാഴാഴ്ച പറഞ്ഞു. ഇറാൻ കോൺസുലേറ്റ് ജനറലാണ് അരാഗ്ചിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ചത്.

എന്നാൽ, അമേരിക്ക, ഇസ്രയേൽ, കൂടാതെ നിലവിലെ യുദ്ധത്തിൽ പങ്കാളികളായ ചില ഗൾഫ് രാജ്യങ്ങൾ എന്നിവയുടെ കപ്പലുകളെ കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് അരാഗ്ചി വ്യക്തമാക്കി. മേഖല ഒരു യുദ്ധമേഖലയാണെന്നും ശത്രുരാജ്യങ്ങളുടെ കപ്പലുകളെ കടത്തിവിടേണ്ട സാഹചര്യം ഇറാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം തുടങ്ങിയശേഷം ബുധനാഴ്ചവരെ ഇന്ത്യൻപതാകയുള്ള നാല് എൽ.പി.ജി. ടാങ്കറുകൾ ഹോർമുസ് വഴി ഇന്ത്യയിലെത്തിയിട്ടുണ്ട്.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന പാതയാണിത്. യുദ്ധത്തെത്തുടർന്ന് ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ 95 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി പ്രതിദിനം 120 കപ്പലുകൾ കടന്നുപോകാറുള്ള സ്ഥാനത്ത് മാർച്ച് 1 മുതൽ 25 വരെയുള്ള കാലയളവിൽ വെറും 155 കപ്പലുകൾ മാത്രമാണ് ആകെ കടന്നുപോയത്.
എണ്ണ വിതരണം തടസ്സപ്പെട്ടത് ആഗോളതലത്തിൽ ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായിട്ടുണ്ട്. പല രാജ്യങ്ങളും കോവിഡ് കാലത്തിന് സമാനമായ സാമ്പത്തിക സഹായ പദ്ധതികൾ ആവിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ്.
SUMMARY: Iran allows 5 friendly countries including India to transit through Hormuz
NEWS DESK

Recent Posts

ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി ത​രം​ഗം;​ 15 കോർപറേഷനും തൂത്തുവാരി, കോ​ൺ​ഗ്ര​സി​നും​ ​ആം​ ​ആ​ദ്മി​ക്കും​ ​തി​രി​ച്ച​ടി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ന​ഗ​ര​സ​ഭ​ക​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച് ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി. സം​സ്ഥാ​ന​ത്തെ 15 മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ബി​ജെ​പി…

5 hours ago

ഇന്ധനവില വർധിപ്പിക്കില്ല; ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…

5 hours ago

59 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ഒപെക് സഖ്യത്തില്‍ പിന്മാറി യുഎഇ; മേയ് ഒന്നുമുതൽ പിന്മാറ്റം പ്രാബല്യത്തിൽ

അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…

5 hours ago

എൽപിജി ഗ്യാസ് ബുക്കിങ് നിയമങ്ങൾ മാറുന്നു; മെയ് ഒന്നുമുതൽ വിതരണം ഒടിപി അടിസ്ഥാനമാക്കി

ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…

6 hours ago

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …

6 hours ago

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ…

6 hours ago