ടെഹ്‌റാൻ: വടക്കൻ ടെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു. ഇറാനിയൻ മാധ്യമമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സാബർ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (IRGC) ഒരു മുതിർന്ന ഉദ്യോഗസ്ഥൻ കൂടിയായിരുന്നു.
ഗിലാൻ പ്രവിശ്യയിലെ അസ്താനെയെ അഷ്‌റഫിയ എന്ന സ്ഥലത്തെ മാതാപിതാക്കളുടെ വീട്ടില്‍വെച്ചാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിദ്ദിഖിയ്ക്കായി അമേരിക്ക വലവിരിച്ചുവരികയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് സിദ്ദിഖിയുടെ 17-കാരനായ മകന്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ടെഹ്‌റാനില്‍വെച്ച് കൊല്ലപ്പെട്ടിരുന്നു. മിഡിൽ ഈസ്റ്റിനെ പിടിച്ചുലച്ച 12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ച വെടിനിർത്തൽ പദ്ധതി ഇസ്രയേലും ഇറാനും അംഗീകരിച്ചതിനു പിന്നാലെയാണിത് .
ഇസ്രയേൽ രഹസ്യന്വേഷണ ഏജൻസിയായ മൊസാദ് നേരിട്ടായിരുന്നു ഓപ്പറേഷന് നേതൃത്വം നൽകിയത്. കഴിഞ്ഞ മെയ് മാസത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി വകുപ്പ് മുഹമ്മദ് റെസയ്‌ക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
SUMMARY: Israeli airstrike; Senior Iranian nuclear scientist Sedighi Saber killed
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…