ന്യൂഡൽഹി: സ്വപ്നദൗത്യമായ ചന്ദ്രയാൻ 5ന് ഔദ്യോഗിക അംഗീകാരം ലഭിച്ചതായി ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു. ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ച് വിശദമായി പഠിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. 2035-ഓടെയായിരിക്കും വിക്ഷേപണം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
250 കിലോഗ്രാം ഭാരമുള്ള റോവർ ചന്ദ്രോപരിതലത്തിലേക്ക് കൊണ്ടുപോകും. ജപ്പാനുമായി സഹകരിച്ചാണ് പുതിയ ദൗത്യത്തിന് ഇസ്രോ തയാറെടുക്കുന്നത്. ചന്ദ്രയാൻ-3 ദൗത്യത്തിൽ 25 കിലോഗ്രാം ഭാരമുള്ള റോവറാണ് ഉണ്ടായിരുന്നെങ്കിൽ അഞ്ചാമത്തെ ദൗത്യത്തിൽ 250 കിലോഗ്രാം ഭാരമുള്ള റോവർ ഉപയോഗിക്കുമെന്നതാണ് പ്രധാന സവിശേഷത.
44 ബില്യൺ ഡോളർ മുതൽമുടക്കിലാണ് വിക്ഷേപണം. ചന്ദ്രയാൻ-6 വിക്ഷേപണത്തിനും ഐഎസ്ആർഒ പദ്ധതിയിടുന്നുണ്ട്. കൂടാതെ ഗഗൻയാൻ ദൗത്യം, ശുക്രയാൻ ദൗത്യം എന്നിവയ്ക്കും ഐഎസ്ആർഒ തയാറെടുക്കുകയാണ്. 2027-ഓടെയാണ് ചന്ദ്രയാൻ -4 വിക്ഷേപിക്കുക.
TAGS: ISRO | CHANDRAYAN 5
SUMMARY: ISRO gets official nod for Chandrayan 5
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…
ബെംഗളൂരു: സംസ്ഥാനത്ത് 2025-26 വർഷത്തെ എസ്എസ്എൽസി, രണ്ടാം പി.യു.സി, പരീക്ഷ അന്തിമ ഷെഡ്യൂൾ കെ.എസ്.ഇ.എ.ബി പുറത്തിറക്കി. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 18…