അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകാനുള്ള ഇന്തോ-അമേരിക്കൻ ദൗത്യത്തിന് ഇന്ത്യയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെയും പ്രശാന്ത് ബാലകൃഷ്ണൻ നായരെയും തിരഞ്ഞെടുത്ത് ഐഎസ്ആർഒ. ഇതിനായുള്ള പരിശീലനം ഈയാഴ്ച ആരംഭിക്കും. അമേരിക്കയുടെയും ഇന്ത്യയുടെയും സംയുക്ത ദൗത്യമായ Axiom-4ന് വേണ്ടിയാണ് ശുഭാൻഷു ശുക്ലയെ ഐഎസ്ആർഒ നിശ്ചയിച്ചത്. യുഎസ്എയുടെ Axiom Space Inc-മായി ഒപ്പുവച്ച കരാറിന്റെ ഭാഗമായിട്ടാണിത്.
ബഹിരാകാശ യാത്രയ്‌ക്കായി ഐഎസ്ആർഒയുടെ ഹ്യുമൺ സ്പേസ് ഫ്ലൈറ്റ് സെന്ററുമായാണ് അമേരിക്കൻ കമ്പനി ഒപ്പുവച്ചിരിക്കുന്നത്. ദൗത്യത്തിനായി തിരഞ്ഞെടുത്ത ശുഭാൻഷു ശുക്ല പ്രൈം പൈലറ്റാണ്. ബാക്കപ്പ് മിഷൻ പൈലറ്റായി ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മൾട്ടിലാറ്ററൽ ക്രൂ ഓപ്പറേഷൻ പാനലിന്റെ (എംസിഒപി) അംഗീകാരം ലഭിച്ചതോടെയാണ് ഇരു ക്യാപ്റ്റൻമാർക്കും ബഹിരാകാശ യാത്രയ്‌ക്കുള്ള അനുമതി ലഭിച്ചത്.
നാലംഗ ഗഗൻയാൻ ദൗത്യസംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളായ ശുഭാൻശുവാണ് നാലുപേർ ഉൾപ്പെടുന്ന ആക്‌സിയം-4 ദൗത്യത്തിന്റെ പൈലറ്റ്. പെഗ്ഗി വിറ്റ്സൺ (കമാൻഡർ), സ്ലാവോസ് ഉസ്നാൻസ്കി, തിബോർ കപു (മിഷൻ പൈലറ്റ്) എന്നിവരാണ് മറ്റു അംഗങ്ങൾ.
കഴിഞ്ഞവർഷം ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ ഐഎസ്എസിലേക്ക് ഇന്ത്യൻ യാത്രികന് അവസരം അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് ഐഎസ്ആര്‍ഒയുടെ ഹ്യൂമന്‍ സ്പേസ് ഫ്‌ളൈറ്റ് സെന്റര്‍ (എച്ച്എസ്എഫ്‌സി), ബഹിരാകാശ ദൗത്യങ്ങളിൽ നാസയുമായി സഹകരണത്തിലുള്ള ആക്സിയം സ്പേസ് ഇന്‍കോർപറേഷനുമായി യുഎസ്എയുമായി കരാറില്‍ ഒപ്പുവെച്ചു. തുടർന്ന്, ദൗത്യത്തിനായി ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല (പ്രൈം), ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ (ബാക്കപ്പ്) എന്നിവരെ നാഷണല്‍ മിഷന്‍ അസൈന്‍മെന്റ് ബോര്‍ഡ് നിർദേശിക്കുകയായിരുന്നു.
TAGS: ISRO | ISS MISSION
SUMMARY: Indian Astronauts Shubhanshu Shukla and Prashant Nair to Travel to ISS Before Gaganyaan Mission
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…