TOP NEWS

സ്റ്റോപ്പിലാത്ത സ്ഥലത്ത് ബസ് നിർത്താൻ വിസമ്മതിച്ചതിന് ഡ്രൈവറെ ചെരിപ്പുകൊണ്ട് തല്ലി;  ഐടി ജീവനക്കാരി അറസ്റ്റിൽ

ബെംഗളൂരു: ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടത് നിരസിച്ചതിനെ തുടര്‍ന്ന് ബിഎംടിസി ഡ്രൈവറെ ചെരിപ്പുകൊണ്ട് ആക്രമിച്ച വനിത ഐടി ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ബിഎംടിസിയുടെ ചിക്കനാഗമംഗല ഡിപ്പോയിലെ ഡ്രൈവര്‍ അത്തര്‍ ഹുസൈനാണ് മര്‍ദ്ദനമേറ്റത്. കാവ്യ എന്ന യുവതിയാണ് അറസ്റ്റിലായത്.

ജൂണ്‍ 11ന് രാവിലെ ആയിരുന്നു സംഭവം. ടിന്‍ ഫാക്ടറിയില്‍ നിന്നും വിപ്രോഗേറ്റ്- ഇലക്ട്രോണിക് സിറ്റിയിലേക്ക് പോവുകയായിരുന്നു ബസ്. 8:30 ഓടെ ബസ് കൈഗൊണ്ടനഹള്ളിയില്‍ എത്തിയപ്പോള്‍ സ്റ്റോപ്പിലാത്ത സ്ഥലത്ത് യുവതി ബസ് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. റോഡില്‍ വാഹനതിരക്കേറെയാണെന്നും വഴിയില്‍ നിര്‍ത്തുന്നത് ട്രാഫിക് നിയമ ലംഘനമാണെന്നും അതുകൊണ്ട് ബസ് നിര്‍ത്താന്‍ കഴിയില്ലെന്നും നിശ്ചിത സ്റ്റോപ്പുകളില്‍ മാത്രമേ ബസ് നിര്‍ത്തുകയുള്ളൂവെന്നും ഹുസൈന്‍ അവരെ അറിയിച്ചു. ഇതില്‍ പ്രകോപിതയായ യുവതി ഡ്രൈവറെ അസഭ്യം പറയുകയും തന്റെ ചെരിപ്പൂരി അടിക്കുകയുമായിരുന്നു. യുവതി ആക്രമിച്ചതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി. ഇതിനിടയില്‍ യുവതി ബസില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഹുസൈന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ ബിഎൻഎസ് സെക്ഷൻ 121, 131, 132, 352 എന്നീ വകുപ്പുകൾ പ്രകാരം ബെല്ലന്ദൂർ പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം യുവതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

SUMMARY: IT employee arrested for beating driver with shoe for refusing to stop bus at non-stop location

NEWS BUREAU

Recent Posts

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 28 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

6 minutes ago

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്‍,…

16 minutes ago

അഹമ്മദാബാദ് വിമാനാപകടം; പൈലറ്റിനെ സംശയ നിഴലിലാക്കിയ റിപ്പോര്‍ട്ടുകള്‍ ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ പ്രാഥമിക റിപ്പോർട്ട് നിരുത്തരവാദപരമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പരാമർശം.…

21 minutes ago

ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; ആളപായമില്ല

പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയില്‍ വച്ച്‌…

1 hour ago

തമ്പാനൂര്‍ ഗായത്രി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. ഒരുലക്ഷം…

2 hours ago

പ്ലസ് ടു വിദ്യാര്‍ഥി വീടിനകത്ത് മരിച്ച നിലയില്‍

പാലക്കാട്‌: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…

3 hours ago