നികുതി വെട്ടിപ്പ്; റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ ഐടി റെയ്ഡ്

ബെംഗളൂരു: നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ (ഐടി) റെയ്ഡ്. ചൊവ്വാഴ്ച രാവിലെയാണ് റെയ്ഡ് നടന്നത്. എംജി റോഡിന് സമീപമുള്ള ബ്രണ്ടൺ റോഡിലുള്ള ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിലും ശിവാജി നഗറിലെ മറ്റ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.

ഡൽഹി, ഗോവ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരേസമയം നിരവധി വാഹനങ്ങളിലായി എത്തിയായിരുന്നു റെയ്ഡ്. അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ, മാളുകൾ, ഓഫീസ് സ്ഥലങ്ങൾ എന്നിവയുടെ നിർമ്മാണം ഉൾപ്പെടെ വിവിധ ബിസിനസുകളുള്ള ഗ്രൂപ്പിന്റെ പേരിൽ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിശോധനയിൽ നിർണായക രേഖകൾ കണ്ടെടുത്തയായാണ് വിവരം.

TAGS: BENGALURU
SUMMARY: Income Tax officials raid prominent builder in Bengaluru

Savre Digital

Recent Posts

കീം ഫലം റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) ഫലം ഹൈക്കോടതി റദ്ദാക്കി. റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യം…

4 minutes ago

ഗുജറാത്തിൽ പാലം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 9 ആയി; അഞ്ച് വാഹനങ്ങൾ നദിയിൽ വീണു

വഡോദര: മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം ഇന്നുരാവിലെ തകർന്നുവീണു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. നിരവധി വാഹനങ്ങൾ മഹിസാഗർ…

1 hour ago

കേരളത്തിൽ നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച്‌ എസ്‌എഫ്‌ഐ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പഠിപ്പു മുടക്കുമെന്ന് എസ്‌എഫ്‌ഐ. സർവകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ…

1 hour ago

ഹൊസൂർ കൈരളി സമാജം ഉന്നത വിജയം നേടിയ വിദ്യര്‍ഥികളെ അനുമോദിച്ചു

ബെംഗളൂരു: പത്ത്, പന്ത്രണ്ട് പൊതു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യര്‍ഥികളെ കൈരളി സമാജം ഹൊസൂർ അനുമോദിച്ചു. കൈരളി സമാജാം…

2 hours ago

“സർജാപൂരം 2025”; തിരുവാതിര മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

ബെംഗളൂരു: ബെംഗളൂരു സർജാപുര മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തിരുവാതിര മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഓഗസ്റ്റ് 14നാണ് അവസാന തീയതി.…

2 hours ago

എംഎ കരീം അനുസ്മരണ യോഗം 13 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെ സ്ഥാപക അധ്യക്ഷനും 1980 മുതല്‍ ബെംഗളൂരുവിലെ നാടക-കലാ-സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന അന്തരിച്ച…

2 hours ago