LATEST NEWS

‘ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമ വിവാദം; സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതി

കൊച്ചി: ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന സിനിമയിലെ കഥാപാത്രത്തിന് ജാനകിയെന്ന പേര് നല്‍കിയതിന് അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച്‌ ഹൈക്കോടതി. സിനിമ പേര് വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. ജസ്റ്റിസ് എന്‍ നാഗരേഷ് ആണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി പരിഗണിക്കവെ ചില സുപ്രധാന നിരീക്ഷണങ്ങള്‍ കൂടി കോടതി നടത്തി.

സെന്‍സര്‍ ബോര്‍ഡിന് ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാവില്ലെന്നാണ് കോടതി പറഞ്ഞത്. സിനിമയ്ക്ക് എന്ത് പേര് നല്‍കണമെന്ന് സെന്‍സര്‍ ബോര്‍ഡ് സംവിധായകനോട് കല്‍പിക്കുകയാണോ എന്നും കോടതി ചോദിച്ചു. ആരുടെ വികാരങ്ങളെയാണ് ഈ പേര് വ്രണപ്പെടുത്തുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് മറുപടി പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ജാനകി എന്ന പേര് നല്‍കിയതിനെ കോടതി അഭിനന്ദിക്കുകയും ചെയ്തു. ബലാല്‍സംഗത്തിന് ഇരയായ വ്യക്തിയ്ക്കാണ് ജാനകി എന്ന പേര് നല്‍കിയിരിക്കുന്നത്. അല്ലാതെ റേപ്പിസ്റ്റിനല്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടമാണല്ലോ സിനിമയുടെ കഥാതന്തു. പിന്നെ എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. മിക്കവാറും പേരുകളും ദൈവത്തിന്റെ നാമങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി.

‘ജാനകി ജാനേ’ എന്ന സിനിമയ്ക്ക് ആരും ഒബ്ജക്ഷന്‍ പറഞ്ഞിരുന്നില്ല എന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി. അതോടൊപ്പം കോടതി സിനിമ കാണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന്റേയും ടൈറ്റിലിലേയും ജാനകി എന്ന പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തിനെതിരെ തിരുവനന്തപുരത്ത് സിനിമാസംഘടനകളുടെ പ്രതിഷേധം നടക്കുകയാണ്.

സിനിമാപ്രവര്‍ത്തകരുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ഫെഫ്ക, താരസംഘടനയായ A.M.M.A, നിര്‍മാതാക്കളുടെ സംഘടന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായാണ് പ്രതിഷേധം നടത്തുന്നത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലെക്സിലെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്നിലാണ് സമരം.

SUMMARY: ‘Janaki vs State of Kerala’ movie controversy; High Court against Censor Board

NEWS BUREAU

Recent Posts

താമരശ്ശേരിയിലെ 9 വയസുകാരിയുടെ മരണം; സ്രവ പരിശോധയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക്  മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…

17 minutes ago

നാഗാലാൻഡ് ഗവർണര്‍ ലാ. ഗണേശൻ അന്തരിച്ചു

ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…

34 minutes ago

പട്ടാപ്പകല്‍ ജനവാസമേഖലയില്‍ രണ്ട് കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒന്നിന് ഗുരുതര പരുക്ക്

ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…

1 hour ago

ഹുമയൂണ്‍ ശവകുടീരത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു; അഞ്ചുപേര്‍ മരിച്ചു, നിരവധി പേർ‌ക്ക് പരുക്ക്

ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്)​ സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…

2 hours ago

മയക്കുമരുന്നിനെതിരെ റീൽസ് മത്സരവുമായി ഓൺസ്റ്റേജ് ജാലഹള്ളി

ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…

2 hours ago

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…

3 hours ago