ദിവസങ്ങള്‍ക്ക് മുമ്പാണ് നടൻ ജയം രവി ഭാര്യ ആർതിയുമായുള്ള വേർപിരിയല്‍ പ്രഖ്യാപിച്ചത്. 15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം കഴിഞ്ഞ സെപ്തംബർ 9ന് ഇരുവരും വേർപിരിഞ്ഞു. വിവാഹമോചന പ്രഖ്യാപന വേളയില്‍ ജയം രവി ഇത് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണെന്നാണ് പറഞ്ഞത്. എന്നാല്‍, തൻ്റെ സമ്മതമില്ലാതെയാണ് വിവാഹമോചന പ്രഖ്യാപനം നടത്തിയതെന്നായിരുന്നു ഭാര്യ ആർതിയുടെ പ്രതിരകരണം.
ഇപ്പോഴിതാ തൻ്റെ കാറും മറ്റ് സ്വത്തുക്കളും ആർതിയില്‍ നിന്ന് തിരിച്ചുപിടിക്കാൻ ജയം രവി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. കാറും സ്വകാര്യ വ്സതുക്കളുമടക്കമുളള തന്റെ സ്വത്തുവകകള്‍ ആർതിയുടെ കൈവശമാണെന്നും അവയെല്ലാം തനിക്ക് കൈമാറണമെന്നുമുളള ആവശ്യവുമായാണ് ജയം രവി ചെന്നൈയിലെ അഡയാർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയിരിക്കുന്നത്.
ആർതി തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും ജയം രവിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോള്‍ ജയം രവി വീട്ടില്‍ വരുന്നില്ലെന്നായിരുന്നു ആരതിയുടെ പ്രതികരണം. തുടർന്ന് ജയം രവിയോടും ആർതിയോടും തർക്കം തമ്മില്‍ പറഞ്ഞു പരിഹരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ്.
എന്നാല്‍ ജയം രവിയുടെ പരാതിയിലെ ആരോപണം ആർതി നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥരോട് ജയം രവി വീട്ടില്‍ വന്നിട്ടില്ലെന്നാണ് ആർതി പറഞ്ഞത്. തുടർന്ന് ജയം രവിയോടും ആരതിയോടും സംഘർഷം പരിഹരിക്കാനായി പരസ്പരം ആലോചിച്ച് തീരുമാനത്തിലെത്താനായി പോലീസ് നിർദ്ദേശിച്ചു.
ജയം രവിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് ആർതിയായിരുന്നു. മെറ്റയെ സമീപിച്ച് തന്റെ അക്കൗണ്ട് വീണ്ടെടുത്ത ശേഷം ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും നടൻ ഇൻസ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തു.
TAGS : JAYAM RAVI | CASE
SUMMARY : Jayamravi filed a police complaint
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…
കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു.…
ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെയില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…
ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…