ബെംഗളൂരു: റെയിൽവേ പാലത്തിലെ സ്റ്റീൽ ഗർഡറുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജ്ഞാനഭാരതി മെയിൻ റോഡിൽ ബുധനാഴ്ച വൈകുന്നേരം 6 മുതൽ വെള്ളിയാഴ്ച ഉച്ചവരെ വാഹന ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 42 മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മൈസൂരു റോഡിൽ നിന്ന് ബാംഗ്ലൂർ യൂണിവേഴ്സിറ്റി (ബിയു) ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ താഴെ പറയുന്ന റൂട്ടുകളില്‍ കൂടി സഞ്ചരിക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
മൈസൂർ റോഡിൽ നിന്ന് ബംഗളുരു യൂണിവേഴ്‌സിറ്റിയിലേക്കും ഉള്ളാൾ റിംഗ് റോഡിലേക്കും പോകുന്ന വാഹനങ്ങൾ: ജ്ഞാനഭാരതി ജംഗ്ഷനിൽ നിന്ന് ജയറാംദാസ് ജംഗ്ഷനിൽ എത്തി വലത്തേക്ക് തിരിയുക. അവിടെ നിന്ന് മുത്തുരായനഗർ-ഗവൺമെന്റ് പ്രസ് റോഡിലൂടെ മുന്നോട്ട് പോയി, ബി.പി.എഡ് (BPEd) ഗ്രൗണ്ടിന് സമീപം വലത്തോട്ട് തിരിഞ്ഞ് ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി റോഡിലേക്ക് പ്രവേശിക്കാവുന്നതാണ്.
ഉള്ളാൾ ജംഗ്ഷനിൽ നിന്ന് ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി വഴി ജ്ഞാനഭാരതി ജംഗ്ഷനിലേക്കും മൈസൂർ റോഡിലേക്കും പോകുന്ന വാഹനങ്ങൾ: ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി ഹെഡ് ഓഫീസ് സർക്കിളിന് സമീപം ഇടത്തോട്ട് തിരിഞ്ഞ്, നാഗരഭാവി മെയിൻ റോഡ് വഴി നാഗരഭാവി റിംഗ് റോഡിലെത്തി മൈസൂർ റോഡിലേക്ക് പോകാവുന്നതാണ്.
മരിയപ്പനപാളയ ജംഗ്ഷനിൽ നിന്ന് ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി വഴി ജ്ഞാനഭാരതി ജംഗ്ഷനിലേക്കും മൈസൂർ റോഡിലേക്കും പോകുന്ന വാഹനങ്ങൾ: ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി മെയിൻ റോഡിൽ നിന്ന് ഇടത്തോട്ട് തിരിയുക, തുടർന്ന് ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി ഹെഡ് ഓഫീസ് സർക്കിളിന് സമീപം വലത്തോട്ട് തിരിഞ്ഞ്, നാഗരഭാവി മെയിൻ റോഡ് വഴി നാഗരഭാവി റിംഗ് റോഡിലെത്തി മൈസൂർ റോഡിലേക്ക് പോകാവുന്നതാണ്.
SUMMARY: Jnanabharathi Road to be closed for 42 hours from today
തൃശൂർ: തൃശൂർ പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്‌ഫോടനത്തിൽ 12 മരണം സ്ഥിരീകരിച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…
ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്കിയ നടപടി നീട്ടി പാകിസ്ഥാൻ. മെയ് 24 വരെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. മുൻകാല…
കോട്ടയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതില്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി കേരളം…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്ന അഞ്ച് വെടിമരുന്ന് പുരകളിൽ ഉണ്ടായ വൻസ്‌ഫോടനത്തിൽ 8 പേർ മരിച്ചതായി സ്ഥിരീകരിച്ചു. തൃശൂർ…
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനത്തിൽ 3 പേരുടെ മരണം…
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്ഫോടനം. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിർമിക്കുന്നിടത്താണ് സ്ഫോടനം…