Categories: LATEST NEWSWORLD

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് വന്‍ തിരിച്ചടി; 966 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

കാലിഫോർണിയ: ബേബി പൗഡർ ഉപയോഗിച്ച സ്‌ത്രീ ക്യാൻസർ വന്ന് മരിച്ചുവെന്ന പരാതിയില്‍ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ കമ്പനിയോട് 966 മില്യണ്‍ ഡോളർ (85,76,67,93,000 രൂപ ) നഷ്‌ടപരിഹാരം നല്‍കാൻ ഉത്തരവിട്ട് കോടതി. ജീവിതകാലം മുഴുവൻ ബേബി പൗഡർ ഉപയോഗിച്ചതിനാലാണ് സ്‌ത്രീക്ക് ക്യാൻസർ വന്നതെന്നാരോപിച്ച്‌ കുടുംബം പരാതി നല്‍കിയിരുന്നു.

നീണ്ട 15 വർഷത്തിനൊടുവില്‍ ഇപ്പോഴാണ് കേസില്‍ ലോസ് ഏഞ്ചല്‍സ് സ്റ്റേറ്റ് കോടതിയുടെ വിധി വന്നിരിക്കുന്നത്. 2021 ല്‍ കാലിഫോർണിയ നിവാസിയായ 88 കാരി മേ മൂറിൻ കാൻസർ ബാധിച്ച്‌ മരിച്ചു. ജോണ്‍സണ്‍സിൻ്റെ ടാല്‍ക്ക് ബേബി പൗഡറില്‍ ആസ്ബറ്റോസ് നാരുകള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച്‌ മേ മുറിൻ്റെ കുടുംബമാണ് കേസ് നല്‍കിയത്. മെസോതെലിയോമ ഉണ്ടാകാനുള്ള പ്രധാന കാരണം ആസ്ബറ്റോസുമായുള്ള സമ്ബർക്കമാണ്.

കേസിലെ അന്തിമ വിധി പ്രകാരം കമ്പനിക്ക് ജൂറി 16 മില്യണ്‍ ഡോളർ നഷ്ടപരിഹാരവും, 950 മില്യണ്‍ ഡോളർ ശിക്ഷാ നഷ്ടപരിഹാരവും വിധിച്ചു.
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും, ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നും, ക്യാൻസറിന് കാരണമാകില്ലെന്നും ജോണസണ്‍സ് & ജോണ്‍സണ്‍സ് കമ്പനി അറിയിച്ചു.

SUMMARY: Johnson & Johnson suffers major setback; Court orders it to pay $966 million in damages

NEWS BUREAU

Recent Posts

ഗര്‍ഭിണിയെ കൊന്ന് കായലില്‍ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ…

21 minutes ago

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍…

1 hour ago

ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചു

മുംബൈ: ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ…

1 hour ago

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ വൻ അപകടം; 6 പേര്‍ മരിച്ചു

തെങ്കാശി: തെങ്കാശിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 36 പേർക്ക് പരുക്കേറ്റു. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്കും…

2 hours ago

മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍; തടഞ്ഞ് റെയില്‍വേ പോലിസ്

കൊച്ചി: രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ നടത്തിയ…

3 hours ago

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ. ഇന്ന് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞതോടെ പവന് 91,760 രൂപയായാണ് സ്വര്‍ണവില…

4 hours ago