തൃശൂര്‍: മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ പ്രാഥമികാന്വേഷണത്തിന് ശുപാര്‍ശ. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തൃശൂര്‍ എസിപിയോട് അന്വേഷണം നടത്താന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചു. പരാതിക്കാരനില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും മൊഴിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന് പോലീസ് തയാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അനില്‍ അക്കര പ്രതികരിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരെയാണ് ക്ഷുഭിതനായി സുരേഷ് ഗോപി തള്ളിമാറ്റിയത്. ‘എന്റെ വഴി എന്റെ അവകാശമാണ്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു തൃശൂര്‍ എംപി കൂടിയായ സുരേഷ് ഗോപിയുടെ അതിക്രമം. ലൈംഗികാരോപണം നേരിടുന്ന എംഎല്‍എ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടോ ചോദ്യമാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. തൃശൂര്‍ രാമനിലയത്തില്‍ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി തള്ളിമാറ്റുകയായിരുന്നു.
വലിയ സംവിധാനത്തെ തകര്‍ക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുകേഷിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു നടന്‍ കൂടിയായ സുരേഷ് ഗോപി കഴിഞ്ഞദിവസം സ്വീകരിച്ചത്. ഇതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തുവന്നിരുന്നു. പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തത്.
സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തില്‍ കെയുഡബ്ല്യൂജെ പ്രതിഷേധിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുളള കേന്ദ്രമന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണ്. തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയാന്‍ സുരേഷ് ഗോപി തയ്യാറാവണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.
അതേസമയം, രാമനിലയം ഗസ്റ്റ്ഹൗസില്‍ നിന്നിറങ്ങവേ മാര്‍ഗം തടസം സൃഷ്ടിച്ചെന്നു കാട്ടി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സുരേഷ് ഗോപി തൃശൂര്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് സംഭവ നടന്ന രാമനിലത്തിനു പുറത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്.
<BR>
TAGS : SURESH GOPI | THRISSUR
SUMMARY : Journalists were assaulted; ACP will conduct a preliminary investigation
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…