CINEMA

ഹിറ്റടിക്കാന്‍ 22 വർഷത്തിനുശേഷം അച്ഛനും മകനും ഒന്നിക്കുന്നു; കാളിദാസ് – ജയറാം ചിത്രം “ആശകൾ ആയിരം” ടൈറ്റിൽ പോസ്റ്റർ പുറത്ത്

കൊച്ചി: ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസും ഒന്നിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ സുപരിചിതനായ ജി. പ്രജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.

മുൻപ്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളിൽ കാളിദാസ് ജയറാം ബാലതാരമായി ജയറാമിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അച്ഛൻ മകൻ കോമ്പിനേഷൻ വീണ്ടും ആശകൾ ആയിരത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്.

2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്തണി തന്നെയാണ്. ജൂഡിനൊപ്പം അരവിന്ദ് രാജേന്ദ്രനും സിനിമയുടെ തിരക്കഥയിൽ പങ്കാളിയാണ്.

ചിത്രത്തെ കുറിച്ച് ജൂഡ് ആന്തണി എഫ്ബിയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്,
‘അയൽവീട്ടിലെ ആദ്യ പയ്യൻ , നമ്മുടെ സ്വന്തം ജയറാമേട്ടനും കണ്ണനും ഒന്നിക്കുന്ന സിനിമ. ഗോകുലവുമായും ഗോപാലൻ സാറുമായും കൃഷ്ണമൂർത്തി ചേട്ടനുമായും ആദ്യ സിനിമ.പ്രിയപ്പെട്ട പ്രജിത്തേട്ടൻ സംവിധാനം ചെയ്യുന്ന സിനിമ ,അരവിന്ദ് എഴുത്തുകാരനാകുന്ന ആദ്യ സിനിമ.ഈയുള്ളവന് വളരെ പ്രിയപ്പെട്ട സിനിമ.നിങ്ങൾക്കിഷ്ടപ്പെടും, ഉറപ്പാ’

ഷാജി കുമാർ ആണ് ചിത്രത്തിന്റെ കാമറ . ഷഫീഖ് വി ബി എഡിറ്റിംഗ് നിർവഹിക്കുന്ന സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് സനൽ ദേവ് ആണ്.
SUMMARY: Kalidas – Jayaram’s film “Ashagal Aayiram” title poster out

NEWS DESK

Recent Posts

ചുമമരുന്ന് കഴിച്ച് മരണം: സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദേശം

ന്യൂഡൽഹി: കോൾഡ്രിഫ് കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടർന്ന് 20 കുട്ടികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങുമുള്ള ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ പരിശോധന…

3 hours ago

ചായ ഇടുന്നതിനിടെ ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗ്യാസിൽ നിന്ന് തീപടർന്ന് വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയിൽ ചായ…

3 hours ago

‘കോർപറേറ്റുകളുടെ വായ്പകൾ കണ്ണടച്ച് എഴുതിത്തള്ളുമ്പോഴും കേരളത്തിന് അര്‍ഹമായ ദുരിതാശ്വാസമില്ല; കേന്ദ്രത്തിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കോര്‍പറേറ്റുകളുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അര്‍ഹമായ ദുരിതാശ്വാസം പോലും നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് വയനാട് എം പി.…

4 hours ago

എറണാകുളം-ബെംഗളൂരു വന്ദേഭാരത് അനുവദിച്ചതായി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ…

5 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂര്‍ ചിറനെല്ലൂർ ചൂണ്ടൽ ഹൗസില്‍ സി. പി. തോമസ് (81) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ ബി.ടി.എസ് (ബാംഗ്ലൂര്‍ ട്രാന്‍സ്പോര്‍ട്ട്‌…

5 hours ago

രസതന്ത്ര നൊബേല്‍ -2025: പുരസ്‌കാരം മൂന്ന് ഗവേഷകര്‍ക്ക്

സ്റ്റോക്‌ഹോം: 2025-ലെ രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്. സുസുമു കിറ്റഗാവ (ക്യോട്ടോ യൂനിവേഴ്‌സിറ്റി, ജപ്പാന്‍), റിച്ചാര്‍ഡ് റോബ്‌സണ്‍ (യൂനിവേഴ്‌സിറ്റി ഓഫ്…

6 hours ago