കൊച്ചി: ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസും ഒന്നിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ സുപരിചിതനായ ജി. പ്രജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.
മുൻപ്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളിൽ കാളിദാസ് ജയറാം ബാലതാരമായി ജയറാമിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അച്ഛൻ മകൻ കോമ്പിനേഷൻ വീണ്ടും ആശകൾ ആയിരത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്.
2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്തണി തന്നെയാണ്. ജൂഡിനൊപ്പം അരവിന്ദ് രാജേന്ദ്രനും സിനിമയുടെ തിരക്കഥയിൽ പങ്കാളിയാണ്.
ചിത്രത്തെ കുറിച്ച് ജൂഡ് ആന്തണി എഫ്ബിയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്,
‘അയൽവീട്ടിലെ ആദ്യ പയ്യൻ , നമ്മുടെ സ്വന്തം ജയറാമേട്ടനും കണ്ണനും ഒന്നിക്കുന്ന സിനിമ. ഗോകുലവുമായും ഗോപാലൻ സാറുമായും കൃഷ്ണമൂർത്തി ചേട്ടനുമായും ആദ്യ സിനിമ.പ്രിയപ്പെട്ട പ്രജിത്തേട്ടൻ സംവിധാനം ചെയ്യുന്ന സിനിമ ,അരവിന്ദ് എഴുത്തുകാരനാകുന്ന ആദ്യ സിനിമ.ഈയുള്ളവന് വളരെ പ്രിയപ്പെട്ട സിനിമ.നിങ്ങൾക്കിഷ്ടപ്പെടും, ഉറപ്പാ’
ഷാജി കുമാർ ആണ് ചിത്രത്തിന്റെ കാമറ . ഷഫീഖ് വി ബി എഡിറ്റിംഗ് നിർവഹിക്കുന്ന സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് സനൽ ദേവ് ആണ്.
SUMMARY: Kalidas – Jayaram’s film “Ashagal Aayiram” title poster out
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…