കൈരളി കലാസമിതി ‘സാഹിത്യോത്സവം 2026’; സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന് സമ്മാനിച്ചു

ബെംഗളൂരു: കൈരളി കലാസമിതിയുടെ ‘സാഹിത്യോത്സവം 2026’ ബെംഗളൂരുവില്‍ വിവിധ പരിപാടികളോടെ നടന്നു. വിമാനപുര കൈരളി നിലയം ഓഡിറ്റോറിയത്തില്‍ രാവിലെ ആരംഭിച്ച സാഹിത്യ സമ്മേളനം പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. കൈരളി കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ചു. കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി. കെ. സുധീഷ് സ്വാഗതപ്രസംഗം നടത്തി. വിഷ്ണുമംഗലം കുമാർ, ഡെന്നിസ് പോൾ, സതീഷ് തോട്ടശ്ശേരി, അജിത് കോടോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ “എഴുത്ത് സൃഷ്ടിക്കുന്ന സംസ്കാരം” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന്, 13-ാം വയസ്സിൽ 11 പുസ്തകങ്ങൾ രചിച്ച് ശ്രദ്ധേയനായ ബാലസാഹിത്യകാരൻ ഓസ്റ്റിൻ അജിത്തിനെ കൈരളി കലാസമിതി സ്വീകരിച്ച് ആദരിച്ചു. തുടർന്ന് പ്രശസ്ത കവി റഫീഖ് അഹമ്മദ് “മലയാള കവിതയുടെ വർത്തമാനം” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് ബെംഗളൂരുവിലെ പ്രമുഖ കവികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കവിയരങ്ങ് അരങ്ങേറി. അതിനുശേഷം ശുഭ ദിനേശ് അവതരിപ്പിച്ച ‘ആരുടെ പതാക’ എന്ന ഏകപാത്ര നാടകം അരങ്ങേറി. തുടർന്ന് ഇ. പി. രാജഗോപാലൻ ‘മലയാള നാടകവേദി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് പ്രകാശ് ബാരെ, അനിൽ തിരുമംഗലം, കെ. ആർ. കിഷോർ എന്നിവർ പങ്കെടുത്ത സംവാദവും നടന്നു.

വൈകിട്ട് നടന്ന കൈരളി കലാസമിതി മലയാള സാഹിത്യ പുരസ്കാര സമർപ്പണച്ചടങ്ങിൽ കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി. കെ. സുധീഷ് സ്വാഗതം ആശംസിച്ചു. കൈരളി കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത കന്നഡ കവി ഡോ. ഹംപ നാഗരാജയ്യ മുഖ്യാതിഥിയായി. ഡോ. ഹംപ നാഗരാജയ്യയിൽ നിന്ന് സാറാ ജോസഫ് കൈരളി കലാസമിതി മലയാള സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ആർട്ടിസ്റ്റ് ഷഫീക് പുനത്തിൽ രൂപകല്പന ചെയ്ത ശില്പവും ആണ് അവാർഡ്. ചടങ്ങിൽ സുഭാഷ് ചന്ദ്രൻ, റഫീഖ് അഹമ്മദ്, ഇ. പി. രാജഗോപാലൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കെ. രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

പുരസ്കാര സമർപ്പണച്ചടങ്ങിന് ശേഷം കല്ലറ ഗോപൻ, ചെങ്ങന്നൂർ ശ്രീകുമാർ, റിനാ മുരളി എന്നിവർ നയിച്ച ‘മധുര ഗീതങ്ങൾ’ എന്ന സംഗീതവിരുന്നോടെ സാഹിത്യോത്സവം സമാപിച്ചു. പഴയകാല മലയാള ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കിയ സംഗീതസന്ധ്യയോടെ പരിപാടികൾക്ക് തിരശ്ശീല വീണു.
SUMMARY: Kairali Kala Samiti ‘Sahityotsavam 2026’; Literary Award presented to Sarah Joseph

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്....

നേപ്പാള്‍ മിന്നൽപ്രളയം: മലയാളികൾക്ക് അടിയന്തിര സഹായത്തിനായി നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി, ഇന്ത്യൻ പൗരന്മാർക്കായി എംബസി ഹെല്‍പ്പ് ലൈന്‍ തുറന്നു

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയർക്കായി നോര്‍ക്ക ഹെൽപ് ഡെസ്ക്...

എസ്.എൻ.ഡി.പി. മൈസൂരു ഭാരവാഹികൾ

ബെംഗളൂരു: എസ്.എൻ.ഡി.പി.മൈസൂരു ശാഖയുടെ 2026 -2029 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി ജി....

മിന്നൽപ്രളയത്തിൽ വിറച്ച് നേപ്പാൾ; 250ലധികം ഇന്ത്യക്കാരെ കാണാതായി,​ മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു 

കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 157...

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

Related Articles

Popular Categories