തൃശൂർ: കലാമണ്ഡലം ചെണ്ട വിഭാഗം മുൻ മേധാവിയും പ്രശസ്ത ചെണ്ട കലാകാരനുമായ തിരുവാഴിയോട് കുറുവട്ടൂർ തേനേഴിത്തൊടി വീട്ടിൽ ബാലസുന്ദരൻ (കലാമണ്ഡലം ബാലസുന്ദരൻ–57) അന്തരിച്ചു. വെള്ളി രാവിലെ ഒമ്പതിന് വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മാങ്ങോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കഥകളി മേളത്തിലെ മുൻനിര കലാകാരനായിരുന്നു. 1983ൽ കേരള കലാമണ്ഡലത്തിൽ കഥകളിച്ചെണ്ട വിദ്യാർഥിയായി ചേർന്ന ബാലസുന്ദരൻ കലാനിലയം കുഞ്ചുണ്ണി, കലാമണ്ഡലം അച്ചുണ്ണി പൊതുവാൾ, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം ബലരാമൻ എന്നിവരുടെ കീഴിൽ ചെണ്ട പഠിച്ച് 4 വർഷത്തെ ഡിപ്ലോമയും ഒരു വർഷത്തെ പോസ്റ്റ് ഡിപ്ലോമയും നേടി. കേന്ദ്ര സർക്കാരിന്റെ രണ്ടു വർഷത്തെ സ്കോളർഷിപ്പും ലഭിച്ചു. 2004ൽ കലാമണ്ഡലത്തിൽ കഥകളിച്ചെണ്ട അധ്യാപകനായി. 2023 മാർച്ചിലാണു വിരമിച്ചത്.
മൃതദേഹം കുറുവട്ടൂരിലെ വസതിയിൽ ശനി രാവിലെ 10.30 വരെ പൊതുദർശനത്തിനുവയ്ക്കും. സംസ്കാരം പകൽ 11ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ. അച്ഛൻ: പരേതനായ അപ്പുക്കുട്ട തരകൻ. അമ്മ: ശാന്തകുമാരി. ഭാര്യ: ശുഭശ്രീ. മക്കൾ: അർജുൻ, അമൃത.
<br>
TAGS : OBITUARY
SUMMARY : Kalamandalam Balasundaran passes away
തൃശൂര്‍: തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ്…
ന്യൂഡൽഹി: പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതിക്കിയ ബില്‍ സഭയില്‍…
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്.…
തിരുവനന്തപുരം: കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് ഒഴിവുകള്‍.…
കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്…
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…