നടൻ ദുനിയ വിജയ്‌ക്ക് വിവാഹമോചനം; ഭാര്യക്ക് രണ്ട് കോടി രൂപ ജീവനാംശം നൽകാൻ ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു: പ്രശസ്ത കന്നഡ നടനും സംവിധായകനും നിർമാതാവുമായ ദുനിയ വിജയ്‍ക്കും ഭാര്യ നാഗരത്നക്കും കർണാടക ഹൈകോടതി വിവാഹമോചനം അനുവദിച്ചു. ഭാര്യക്ക് ഒറ്റത്തവണ ജീവനാംശമായി രണ്ട് കോടി രൂപ നൽകാൻ വിജയ്ക്ക് കോടതി നടനോട് നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ഡി കെ സിങ്, ജസ്റ്റിസ് എച്ച് ശാന്തി ഭൂഷൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

വർഷങ്ങളായി തുടരുന്ന നിയമപോരാട്ടങ്ങൾക്കും വ്യക്തിപരമായ തർക്കങ്ങൾക്കും ഒടുവിലാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. നാഗരത്നയുടെ സാഹചര്യങ്ങൾ, ദമ്പതികളുടെ മൂന്ന് കുട്ടികൾ, വിജയ്‌യുടെ സാമ്പത്തിക സ്ഥിതി, സിനിമാ മേഖലയിലെ പദവി എന്നിവ കോടതി പരിഗണിച്ചു. ദമ്പതികൾ തമ്മിലുള്ള തർക്കം വർഷങ്ങളോളമായി തുടരുന്നതാണ്. നേരത്തെ വിവാഹമോചനത്തിനുള്ള വിജയിയുടെ അപേക്ഷ കുടുംബ കോടതി തള്ളിയിരുന്നു. ബന്ധം വഷളായി തന്നെ തുടർന്നു, വിജയ് ഒരുമിച്ച് താമസിക്കാൻ തയാറായില്ല. വിവാഹമോചനത്തെ നഗരത്ന എതിർത്തിരുന്നു. നടപടിക്രമങ്ങൾക്കിടെ, നാഗരത്ന തൻ്റെ മാതാപിതാക്കളെ ശരിയായി പരിപാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വിജയ് ആരോപിച്ചു. വിവാഹബന്ധത്തിലെ ദീർഘകാല തകർച്ചയും ഭാര്യയുടെയും കുട്ടികളുടെയും ക്ഷേമവും പരിഗണിച്ച ശേഷമാണ് ഹൈക്കോടതി വിവാഹമോചന ഹർജി അനുവദിച്ചത്.

ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത വിധം തകർന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് ഹൈക്കോടതി ഈ തീരുമാനം എടുത്തത്. പൊതുപ്രവർത്തകർ സ്ക്രീനിൽ കാണിക്കുന്ന നല്ല പെരുമാറ്റവും മൂല്യങ്ങളും അവരുടെ വ്യക്തിജീവിതത്തിലും പ്രതിഫലിക്കണമെന്ന് വിധി പ്രസ്താവിക്കവെ ബെഞ്ച് നിരീക്ഷിച്ചു.

2007ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ദുനിയ എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന ദുനിയ വിജയ് പിന്നീട് കന്നട ചലച്ചിത്രമേഖലയിൽ സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനായി. വീരസിംഹ റെഡ്ഡിയിൽ തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണയ്‌ക്കൊപ്പം പ്രധാന വില്ലനായി അഭിനയിച്ചു. വിജയ് സംവിധാനം ചെയ്ത് വിനയ് രാജ്കുമാർ പ്രധാന വേഷത്തിൽ എത്തുന്ന കന്നഡ ചിത്രമായ സിറ്റി ലൈറ്റ്സിലൂടെയാണ് മകള്‍ മോണിഷ വിജയ് കുമാർ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്.
SUMMARY: Kannada actor Duniya Vijay gets divorced; High Court order to pay Rs 2 crore alimony to wife

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാലിന്യശേഖരണം രണ്ടുനേരമാക്കാൻ ബെംഗളൂരു; അഞ്ച് വാർഡുകളിൽ പരീക്ഷണം

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വൈകുന്നേരങ്ങളിലും വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന...

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ സ്ഫോടനം; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ പുലകേശിനഗറിലുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു....

ജന്തര്‍ മന്തര്‍ മാര്‍ച്ച്‌; സി.ജെ.പി നേതാക്കള്‍ക്ക് ജാമ്യം

ഡൽഹി: ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷം കോക്ക്റോച്ച്‌ ജനതാ പാർട്ടി...

‘കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയത് ന്യായമില്ലാതെ’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ. സുധാകരൻ

കണ്ണൂർ: കെപിസിസി അധ‍്യക്ഷ സ്ഥാനത്ത് നിന്നും തന്നെ നീക്കിയതില്‍ അതിയായ ദുഖമുണ്ടായെന്ന്...

കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും കുഞ്ഞും മരിച്ചു

മംഗളൂരു: കുടകിലെ ബനംഗലയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും...

വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരുവനന്തപുരം: വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കടന്നല്‍ ആക്രമണത്തില്‍ നിരവധി...

തൃശൂര്‍ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറി

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന്...

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച്‌ എസ്ബിഐ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത...

Related Articles

Popular Categories