ബെംഗളൂരു: കന്നഡ വിദ്യാർഥികളോട് ഹിന്ദി സംസാരിക്കാൻ നിർബന്ധിച്ച സംഭവത്തില്‍ മലയാളി ഹോസ്റ്റൽ വാർഡന്‍ അറസ്റ്റിൽ. ബെന്നാർഘട്ട റോഡിലെ എഎംസി എൻജിനീയറിങ് കോളജിലെ പി.വി.സുരേഷ് ആണ് അറസ്റ്റിലായത്. ശുചിത്വമില്ലായ്മയെക്കുറിച്ചു പരാതി നൽകാനെത്തിയ വിദ്യാർഥികൾ കന്നഡയിൽ സംസാരിച്ചതോടെ ക്ഷുഭിതനായ സുരേഷ് ഹിന്ദിയില്‍ സംസാരിക്കാന്‍ നിര്‍ബന്ധിച്ചു എന്ന പരാതിയെ തുടര്‍ന്ന് ബെന്നാർഘട്ട പോലീസ് ആണ് കേസ് എടുത്തത്. അറസ്റ്റിലായ സുരേഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കാമ്പസിൽ കന്നഡ സംസാരിക്കരുതെന്നും വീട്ടിൽ പോയി സംസാരിക്കണമെന്നും പറഞ്ഞു. കയർത്തു സംസാരിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു നടപടി. വിമുക്ത ഭടനാണ് പി.വി. സുരേഷ്. ഇദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കിയതായി കോളെജ് മാനേജ്മെന്റ് അറിയിച്ചു.
സംഭവത്തിൽ കന്നഡ വികസന അതോറിറ്റി (കെഡിഎ) ചെയർപേഴ്‌സൺ പുരുഷോത്തമ ബിലിമലെ കോളേജ് പ്രിൻസിപ്പലിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കന്നഡ അനുകൂല സംഘടനകൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.
SUMMARY: Kannada students forced to speak Hindi; Malayali hostel warden arrested
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…
തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…
തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…
കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…