ബെംഗളൂരു: കണ്ണൂർ സ്വദേശിയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ വെള്ളക്കുന്ന് കൊള്ളവല്ലൂർ ചെറുപറമ്പ് സ്വദേശി മുല്ലക പറമ്പത്ത് ഹൗസ് ശ്രീധരൻ എംപി (59) ആണ് മരിച്ചത്. ബെംഗളൂരുവിലെ ദോംലൂരിൽ 28 വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു ശ്രീധരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അൾസൂരു പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ശിവാജി നഗർ ബൗറിംഗ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം ഓള്‍ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും.
പിതാവ്: കുഞ്ഞികുട്ടി. മാതാവ്: കല്യാണി. ഭാര്യ പവിത്രി പിടി. മക്കൾ അഞ്ചു, അനുശ്രീ. സഹോദരങ്ങൾ കുഞ്ഞിക്കണ്ണൻ, ജനാര്‍ദനന്‍ രാജൻപുഷ്പ, നളിനി, രാധ. ശവസംസ്കാരം മുല്ലക പറമ്പത്ത് വീട്ടിൽ.