ബെംഗളൂരു: റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രമാണ് ‘കാന്താര ചാപ്റ്റര്‍ 1’. ഇന്നലെയാണ് ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ചിത്രത്തിന് കേരളത്തിലും മികച്ച അഡ്വാന്‍സ് ബുക്കിംഗും പോസിറ്റീവ് റിവ്യൂസുമാണ് ലഭിച്ചത്.
ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന കേരള കളക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം 6.05 കോടി നേടിയതായാണ് ട്രാക്കര്‍മാര്‍ പറയുന്നത്. ഒരു കന്നഡ ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിംഗ് ആണ് ഇത്.
ഓപ്പണിംഗില്‍ കെജിഎഫ് 2 ആണ് കേരളത്തില്‍ മുന്നില്‍ ഉള്ളത്. 7.30 കോടി ആയിരുന്നു യഷ് ചിത്രത്തിന്‍റെ കേരള ഓപ്പണിംഗ്. രണ്ട് ചിത്രങ്ങളുടെയും കേരളത്തിലെ വിതരണം നിര്‍വ്വഹിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. അതേസമയം പാന്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് ചിത്രം ആദ്യ ദിനം നേടിയ നെറ്റ് കളക്ഷന്‍ 60 കോടിയാണ്.
കന്നഡത്തിലെ പ്രമുഖ ബാനര്‍ ആയ ഹൊംബാലെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ആഗോള റിലീസ് ആയി ചിത്രം ഇന്നലെ എത്തിയത്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിച്ചിരിക്കുന്നത്. പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണിത്.
SUMMARY: Kanthara crosses Rs 60 crore on first day
കോഴിക്കോട്: മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും.…
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യൻ വ്യോമസേനാ മേധാവി.…
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി…
അരൂർ: അരൂർ റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന(19)യാണ്…
തിരുവനന്തപുരം: ചാക്കയില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടിക്ക് 65 വർഷം തടവും 72,000 രൂപ പിഴയും. തിരുവനന്തപുരം…
ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട്…