അപകീർത്തികരമായ വാർത്തകൾ; മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക വിലക്ക് നേടി കെ.ഇ.കാന്തേഷ്

ബെംഗളൂരു: തന്നെക്കുറിച്ച് അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക വിലക്ക് നേടി കെ.എസ്. ഈശ്വരപ്പയുടെ മകൻ കെ.ഇ.കാന്തേഷ്. ബെംഗളൂരു കോടതിയിൽ നിന്നാണ് താത്കാലികമായ ഇൻജക്‌ഷൻ ഉത്തരവ് സമ്പാദിച്ചത്. 50 വാർത്തകൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുമെതിരെയാണ് നടപടി.

ഏപ്രിൽ 27ന് ആറാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി ഡിപി കുമാരസ്വാമിയാണ് ഉത്തരവുകൾ പുറപ്പെടുവിച്ചത്. കേസിൽ അടുത്ത വാദം കേൾക്കുന്നത് വരെ വിലക്ക് പ്രാബല്യത്തിൽ ഉണ്ടാകും. മാധ്യമങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ടിവി ചാനലുകളിലും പത്രങ്ങളിലും അപകീർത്തികരമായ നിരവധി കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് കാന്തേഷിന് വേണ്ടി അഭിഭാഷകൻ എം. വിനോദ് കുമാർ കോടതിയിൽ വാദിച്ചു. കാന്തേഷിൻ്റെ പ്രതിച്ഛായ തകർക്കാനാണ് മാധ്യമ സ്ഥാപനങ്ങൾ ശ്രമിക്കുന്നതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നിർണായക സമയത്താണ് ഈ ശ്രമങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതേതുടർന്ന് അശ്ലീലമായ വീഡിയോകളോ ചിത്രങ്ങളോ ഓഡിയോകളോ സ്‌ക്രീൻ ഷോട്ടുകളോ പ്രക്ഷേപണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് കോടതി താൽക്കാലികമായി വിലക്കിയിട്ടുണ്ട്. ഹാസനിലെ ജെ.ഡി.എസ്. എം.പി. പ്രജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കാന്തേഷ് കോടതിയെ സമീപിച്ചത്. മെയ് 7ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ശിവമോഗ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഈശ്വരപ്പ മത്സരിക്കുന്നത്.

Savre Digital

Recent Posts

മെട്രോ സ്റ്റേഷനിൽ കാൽവഴുതി ട്രാക്കിലേക്ക് വീണ സുരക്ഷാ ജീവനക്കാരനെ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ സുരക്ഷാ ഡ്യൂട്ടിക്കിടെ ജീവനക്കാരൻ അബദ്ധത്തിൽ ട്രാക്കിലേക്ക് വീണു. അടുത്തിടെ ഉദ്ഘാടനം ചെയ്ത യെല്ലോ ലൈനിലെ റാഗിഗുഡ…

12 minutes ago

മൈസൂരു ആർഎംപി പരിസരത്ത് കടുവയെ കണ്ടതായി റിപ്പോർട്ടുകൾ

ബെംഗളൂരു: മൈസൂരു യെല്‍വാലയിലുള്ള ആർഎംപി ഫാക്ടറി പരിസരത്ത് കടുവയെ കണ്ടതായി വിവരം. തിങ്കളാഴ്ച വൈകുന്നേരം പതിവ് പെട്രോളിങ്ങിനിടയാണ് സുരക്ഷാ ഉദ്യോഗസ്ഥർ…

41 minutes ago

അവന്തിക പലരിൽ നിന്നും പണം വാങ്ങി,രാഷ്ട്രീയപരമായ ഗൂഢാലോചന നടന്നിട്ടുണ്ട്; ട്രാൻസ്‌ജെൻഡർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അന്ന

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ട്രാൻസ് വുമൺ അവന്തികയ്‌ക്കെതിരെ വിമർശനവുമായി ട്രാൻസ്‌ജെൻഡർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അന്ന.…

1 hour ago

ധര്‍മ്മസ്ഥല; മുൻ ശുചീകരണ തൊഴിലാളിക്ക് അഭയം നൽകി, മഹേഷ് ഷെട്ടി തിമറോടിയുടെ വീട്ടില്‍ എസ്.ഐ.ടി റെയ്ഡ്

ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചതായി ആരോപിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രാഷ്ട്രീയ ഹിന്ദു ജാഗരണ്‍…

2 hours ago

ട്രാവൽ ഏജൻസി ജീവനക്കാരനെ ആക്രമിച്ചു; 3 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ട്രാവൽ ഏജൻസി ജീവനക്കാരനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ബീഹാർ…

3 hours ago

ജമ്മുവിൽ മേഘവിസ്ഫോടനം; 10 പേർ മരിച്ചു, നദികൾ കരകവിഞ്ഞൊഴുകുന്നു, പ്രളയ സാധ്യത

ജമ്മു: ജമ്മുവിലെ ദോഡയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേർ മരിച്ചതായി റിപോർട്ട്. തുടർച്ചയായ മൂന്ന് ദിവസത്തെ കനത്ത മഴ ജമ്മു…

3 hours ago