ബെംഗളൂരു കലാശിപാളയ ബസ് സ്റ്റാൻഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി

ബെംഗളൂരു:നഗരത്തിലെ ജനത്തിരക്കേറിയ കലാശിപാളയ ബി.എം.ടി.സി ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. ബസ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിന് സമീപത്താണ് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ആറ് ജെലാറ്റിന്‍ സ്റ്റിക്കുകളും ഏതാനും ഡിറ്റണേറ്ററുകളുമാണ് കണ്ടെത്തിയത്.

ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) അധികൃതര്‍ അറിയിച്ചതനുസരിച്ച് പോലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വ്യത്യസ്ത ക്യാരി ബാഗുകള്‍ക്കുള്ളിലായിരുന്നു ജെലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും.  കെട്ടിടനിര്‍മാണ ആവശ്യങ്ങള്‍ക്കും ഖനനം പോലുള്ളവയ്ക്കും ഉപയോഗിക്കുന്ന വിലകുറഞ്ഞ സ്‌ഫോടകവസ്തുക്കളാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് ബെംഗളൂരു വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണറായ എസ്. ഗിരീഷ് പ്രതികരിച്ചു. ബെംഗളൂരുവിലെ സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണികൾക്ക് പിന്നാലെയാണ് ഈ സംഭവം. ബാഗ് ഉപേക്ഷിച്ചവരെ കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
SUMMARY: Explosives found at bus stand in Bengaluru. investigation underway

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നേപ്പാള്‍ മിന്നല്‍ പ്രളയം; 11 ബെംഗളൂരു സ്വദേശികള്‍ അടക്കം 13 കർണാടകയില്‍ നിന്നുള്ള തീർഥാടകര്‍ കുടുങ്ങി

ബെംഗളൂരു: നേപ്പാളിലും ടിബറ്റിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം കർണാടകയിൽ...

ബെംഗളൂരുവിൽ ഇന്ന് 8 മണിക്കൂർ കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: നൈസ് ജംഗ്ഷന് സമീപം അടിയന്തര പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ്...

വന്യജീവി ആക്രമണം: ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി

നിലമ്പൂര്‍: കടുവകളുടെയും കാട്ടാനകളുടെയും ആക്രമണത്തില്‍ നിരവധി മനുഷ്യര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങളെ...

ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷന്റെ (ബി.എം.സി.എ.) നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ...

പ്രവാസി മലയാളി അസോസിയേഷൻ ചിങ്ങനിലാവ് ഓണാഘോഷവും വാർഷികവും

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ പത്താം വാർഷികം, ഓണാഘോഷമായ ''ചിങ്ങനിലാവ്...

റോഡുകളിലും ഫുട്പാത്തുകളിലും ഉപേക്ഷിച്ച വാഹനങ്ങൾക്കെതിരെ നടപടി; ബെംഗളൂരുവിൽ 50 വാഹനങ്ങൾ ലേലത്തിന്

ബെംഗളൂരു: നഗരത്തിലെ റോഡുകളിലും ഫുട്പാത്തുകളിലും പൊതുസ്ഥലങ്ങളിലും ദീർഘകാലമായി ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന...

മാരകായുധങ്ങളുമായി റോഡിൽ ഇറങ്ങി നടന്ന ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: വിദ്യാരണ്യപുരയിലെ എച്ച്.എം.ടി ലേഔട്ട് പ്രദേശത്ത് മാരകായുധങ്ങളുമായി റോഡിലിറങ്ങി ഭീതിയുണ്ടാക്കിയെന്ന പരാതിയിൽ...

സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ 

ന്യൂ​ഡ​ൽ​ഹി: ചാ​ക്കോ വ​ധ​ക്കേ​സി​ലെ പ്ര​തി സു​കു​മാ​ര​ക്കു​റു​പ്പ് ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. കി​ഴ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​മാ​യ...

Related Articles

Popular Categories