Thursday, October 9, 2025
22.8 C
Bengaluru

ബിജെപി നേതാവിനെതിരെ അപകീർത്തി പരാമർശം; കര്‍മസമിതി നേതാവ് മഹേഷ് ഷെട്ടി തിമറോഡി അറസ്റ്റിൽ

ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു ജാഗരൺ വേദികെ പ്രസിഡ‍ന്റുമായ മഹേഷ് ഷെട്ടി തിമറോഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ദക്ഷിണ കന്നഡ ജില്ലയിൽ ബെൽത്തങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ തിമറോഡിയെ ഉഡുപ്പി ജില്ല പോലീസാണ് അറസ്റ്റ് ചെയ്തത്.

ബിഎൽ സന്തോഷിനെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് ബിജെപി ഉഡുപ്പി റൂറൽ മണ്ഡലം പ്രസിഡന്റ് രാജീവ് കുലാൽ ആണ് പരാതി നൽകിയത്. ഓഗസ്റ്റ് 16 ന് ബ്രഹ്മാവർ പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 196 (1), 352, 353 (2) എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്ത് കേസിലാണ് നടപടി. ബി എൽ സന്തോഷിനെതിരെ മഹേഷ് ഷെട്ടി അസഭ്യം പറയുകയും വ്യത്യസ്ത സമുദായങ്ങൾക്കും മതങ്ങൾക്കും ഇടയിൽ ശത്രുത വളർത്തുകയും ചെയ്തുവെന്ന് കുലാൽ ആരോപിച്ചു. മഹേഷ് ഷെട്ടി ഒരു ഹിന്ദു മത നേതാവിനെ അപമാനിച്ചുവെന്നും ഇത് സംഘർഷത്തിലേക്ക് നയിക്കുന്നരീതിയിലായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.

വ്യാഴാഴ്ച വസതിയിൽ‌ വെച്ചാണ് പോലീസ് മഹേഷ് ഷെട്ടി തിമറോഡിയെ അറസ്റ്റ്. കസ്റ്റഡിയിലെടുക്കുന്നതറിഞ്ഞ് മഹേഷ് ഷെട്ടിയുടെ അനുയായികൾ തടിച്ചുകൂടി. ബിജെപിക്കും സംസ്ഥാന സർക്കാരിനുമെതിരെ ഇവർ മുദ്രാവാക്യം വിളിച്ചു. മറ്റൊരു ആക്ടിവിസ്റ്റായ ഗിരീഷ് മട്ടനനവറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സംസ്ഥാന സർക്കാരും ബിജെപിയും ആയിരിക്കും ഉത്തരവാദിയെന്ന് മഹേഷ് പറഞ്ഞു. സൗജന്യയെ കൊലപ്പെടുത്തിയവർക്കെതിരായ പോരാട്ടം താൻ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ധർമസ്ഥല മഞ്ജുനാഥേശ്വര കോളജിലെ രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർഥിനിയായിരുന്ന പതിനേഴുകാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി 2012 ഒക്ടോബർ ഒമ്പതിന് നേത്രാവതി നദിക്ക് സമീപം കൊല്ലപ്പെട്ടിരുന്നു. കേസിലെ ഏക പ്രതി സന്തോഷ് റാവുവിനെ 2023 ജൂൺ 16ന് ബെംഗളൂരു സെഷൻസ് കോടതി പങ്കാളിത്തം തെളിയിക്കുന്നതിന് വിശ്വസനീയമായ തെളിവുകളില്ലാത്തതിനാൽ കുറ്റവിമുക്തനാക്കിയിരുന്നു. ഈ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് തിമറോഡിയും അനുയായികളും രംഗത്ത് വന്നിരുന്നു.
SUMMARY: Karma Samiti leader Mahesh Shetty Timarodi arrested for making defamatory remarks against BJP leader
Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സിനിമാ നിര്‍മാതാവ് പി. സ്റ്റാൻലി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമാതാവ് പി. സ്റ്റാൻലി (81)അന്തരിച്ചു. ഹൃദയാഘാതത്തെത്തുട‌ർന്നായിരുന്നു അന്ത്യം....

കര്‍ണാടകയില്‍ മന്ത്രിസഭ പുനഃസംഘടന സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ. പട്ടികവര്‍ഗ...

തളിപ്പറമ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

കണ്ണൂര്‍: തളിപ്പറമ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം....

ദസറക്കാലത്ത് ശുഭയാത്ര; ഇരട്ടി ലാഭം കൊയ്ത് കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: ദസറക്കാലത്ത് ഇരട്ടി ലാഭം കൊയ്ത് കര്‍ണാടക ആര്‍ടിസി. ഈ വര്‍ഷം...

കുടകിലെ മടിക്കേരിയില്‍ സ്‌കൂള്‍ ഹോസ്റ്റലിലെ തീപിടിത്തത്തില്‍ രണ്ടാം ക്ലാസുകാരന്‍ പൊള്ളലേറ്റ് മരിച്ചു

ബെംഗളൂരു: മടിക്കേരിയിലെ സ്‌കൂള്‍ ഹോസ്റ്റലിലെ തീപിടുത്തത്തില്‍ ഏഴ് വയസുകാരന്‍ പൊള്ളലേറ്റ് മരിച്ചു....

Topics

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ...

യാത്രക്കാരന്‍ മെട്രോ പാളത്തിലേക്ക് ചാടി; ജീവനക്കാർ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ...

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ 

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്...

Related News

Popular Categories

You cannot copy content of this page