ബെംഗളൂരു: ഓൺലൈൻ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാൻ നിയമഭേദഗതിക്കൊരുങ്ങി കർണാടക സർക്കാർ. പ്രധാനമായും ഭാഗ്യം ഫലം നിർണയിക്കുന്ന പണം ഉപയോഗിച്ചുള്ള ഓൺലൈൻ മത്സരങ്ങൾക്കു എതിരെയാണ് നടപടി. ആപ്പുകളിലും സൈറ്റുകളിലുമുള്ള മത്സരങ്ങൾക്ക് ഇതു ബാധകമാണ്. ഇതിനായി കർണാടക പൊലീസ് ആക്ട് 1963ൽ ഭേദഗതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. നിയമസഭയുടെ വരാനിരിക്കുന്ന സമ്മേളനത്തിൽ ഇതു സംബന്ധിച്ച ബിൽ അവതരിപ്പിക്കും. ഇതു പ്രകാരം നിയമവിരുദ്ധമായ ഓൺലൈൻ വാതുവയ്പുകളും ചൂതാട്ടവും നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഒരു ലക്ഷം രൂപ പിഴയും 3 വർഷം വരെ തടവും ശിക്ഷ ലഭിക്കും.
സംസ്ഥാനത്ത് ഓൺലൈൻ വാതുവയ്പിലും ചൂതാട്ടത്തിലും പണം നഷ്ടപ്പെട്ടവർ ജീവനൊടുക്കുന്ന സംഭവങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് നടപടി.
SUMMARY: Karnataka aims to ban online betting
തൃശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീർത്തെന്ന് ഇരുവരും…
ബെംഗളൂരു : കല വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ആദരം 2025' ജൂലൈ 13 ന് രാവിലെ 9മണി മുതല്‍ ഹോട്ടല്‍…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്ന് വിശദമായ മെഡിക്കല്‍ ബോർഡ്…
ബെംഗളൂരു: വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ നടത്തുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2025’ ടിക്കറ്റ് പ്രകാശനംചെയ്തു. ആദ്യ ടിക്കറ്റ് അസോസിയേഷൻ അംഗം…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ…
മലപ്പുറം: കാറിടിച്ച് തോട്ടില്‍ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാത 66 തലപ്പാറ സർവീസ് റോഡില്‍ ഞായറാഴ്‌ച വൈകിട്ട്…