ബെംഗളൂരു: സർക്കാർ കരാറുകളിൽ മുസ്ലിം വിഭാഗത്തിന് നാല് ശതമാനം സംവരണം നൽകുന്ന ബിൽ സംസ്ഥാന നിയമസഭയിൽ പാസായി. ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച്, സർക്കാർ ടെൻഡറുകളിൽ മുസ്ലീം കരാറുകാർക്ക് നാല് ശതമാനം സംവരണം ലഭിക്കും.
രണ്ട് കോടിയിൽ താഴെയുള്ള കരാറുകൾക്ക് മാത്രമാണ് നിയമം ബാധകമാകുക. ന്യൂനപക്ഷ-പിന്നാക്ക-ദളിത് വിഭാഗങ്ങൾക്ക് കരാർ ലഭിക്കുന്നതിൽ വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി മുസ്‌ലിം വിഭാഗം സിദ്ധരാമയ്യ സർക്കാരിന് നേരത്തെ നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ബിൽ പാസാക്കിയത്.
അതേസമയം ബില്ലിനെ ബിജെപി ഭരണഘടനാ വിരുദ്ധം എന്ന് വിശേഷിപ്പിക്കുകയും നിയമപരമായി അതിനെ വെല്ലുവിളിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ബിജെപി നേതാക്കൾ സഭയുടെ നടുത്തളത്തിൽ ഇരച്ചുകയറി ഭരണകക്ഷിയായ സിദ്ധരാമയ്യ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. കൂടാതെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കയറി പ്രതിഷേധം ശക്തമാക്കി. തുടർന്ന് ബിജെപി നേതാക്കൾ സംവരണ ബിൽ വലിച്ചുകീറി സ്പീക്കർക്ക് നേരെ പേപ്പറുകൾ എറിഞ്ഞു.
TAGS: KARNATAKA | RESERVATION
SUMMARY: Karnataka Assembly passes muslim reservation bill
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…
തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…
തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…
കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…