ബെംഗളൂരു: കർണാടക ജാതി സെൻസസ് റിപ്പോർട്ടിൽ നടന്ന ചർച്ചയിൽ അന്തിമ തീരുമാനമായില്ല. മൂന്ന് മണിക്കൂർ മന്ത്രിസഭയിൽ റിപ്പോർട്ട് ചർച്ച ചെയ്തെങ്കിലും വിവിധ വിഭാഗങ്ങളിൽ നിന്ന് എതിർപ്പ് ഉണ്ടായതിനെ തുടർന്ന് ചർച്ച മാറ്റിവെച്ചു. സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ സംവരണ റിപ്പോർട്ട് എന്ന് വിളിക്കുന്ന റിപ്പോർട്ടിനെ ലിംഗായത്ത്, വൊക്കലിഗ മന്ത്രിമാർ എതിർത്തു. എന്നാൽ ദളിത്, പിന്നാക്ക വിഭാഗങ്ങളിൽ പെട്ട മന്ത്രിമാർ സർവേ റിപ്പോർട്ട് തള്ളിക്കളയുന്നതിനെതിരെ രംഗത്ത് വന്നു.
റിപ്പോർട്ട് തള്ളിക്കളയുകയോ പഠനത്തിനായി മന്ത്രിസഭാ ഉപസമിതിക്ക് വിടുകയോ ചെയ്യണമെന്ന് ലിംഗായത്ത് മന്ത്രിമാർ സഭയിൽ ആവശ്യപ്പെട്ടു. പത്ത് വർഷം മുമ്പ് നടത്തിയ സർവേ കണക്കുകളുടെ അടിസ്ഥാനത്തിൽ നിലവിൽ സംവരണം തീരുമാനിക്കുന്നത് ശരിയല്ലെന്ന് വൊക്കലിഗ മന്ത്രിമാരും വ്യക്തമാക്കി. ഇരുവിഭാഗത്തോടും തങ്ങളുടെ അഭിപ്രായങ്ങൾ എഴുതിനൽകാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. അഭിപ്രായങ്ങളെല്ലാം പരിഗണിച്ച് മാത്രമേ അന്തിമതീരുമാനമെടുക്കൂ എന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും വ്യക്തമാക്കി.
TAGS: KARNATAKA | CASTE CENSUS
SUMMARY: Special cabinet meeting on caste census in Karnataka ends without any major decision
തൃശൂർ: തൃശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്പ്…
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്മെന്റ്.…
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…
മലക്കപ്പാറ: തമിഴ്നാട് മലക്കപ്പാറ ഷോളയാർ ഡാം പരിസരത്ത് വയോധകയെ പുലി ആക്രമിച്ച് കൊന്നു. അണക്കെട്ടിനു സമീപം താമസിക്കുന്ന ഇസമ്മയാണ് (75)…
കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ്…
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍…