ബെംഗളൂരു : കമൽഹാസന്റെ പുതിയ സിനിമയായ ‘തഗ് ലൈഫി’ന്റെ കർണാടകത്തിലെ തടയുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്. കന്നഡ ഭാഷയെകുറിച്ചു കമൽ നടത്തിയ പരാമർശത്തിൽ 24 മണിക്കൂറിനകം കമൽ ക്ഷമാപണം നടത്തിയില്ലെങ്കിൽ റിലീസ് തടയുമെന്നാണ് ഫിലിം ചേംബറിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ കന്നഡ അനുകൂല സംഘടനകളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും സമ്മർദത്തെത്തുടർന്നാണ് ചേംബർ മുന്നറിയിപ്പ്.
കർണാടക സാംസ്കാരികവകുപ്പ് മന്ത്രി ശിവരാജ് തംഗടഗിയും കമൽ ക്ഷാമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടു. കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം പ്രകടനംനടത്തി.
കമൽ പരസ്യമായി ക്ഷമാപണം നടത്തിയില്ലെങ്കിൽ ‘തഗ് ലൈഫ്’ സിനിമ സംസ്ഥാനത്ത് നിരോധിക്കണമെന്ന് കർണാടക ചേംബർ ഓഫ് കൊമേഴ്‌സിനോട് സംഘടനകള്‍ ആവശ്യപ്പെട്ടു. കന്നഡഗികരുടെ വികാരത്തെ വ്രണപ്പെടുത്തിയ കമൽഹാസൻ ക്ഷമാപണം നടത്തിയില്ലെങ്കിൽ സിനിമയുടെ റിലീസ് തടയണമെന്ന് സാംസ്കാരികമന്ത്രി ശിവരാജ് തംഗടഗിയും അഭിപ്രായപ്പെട്ടു. കമലഹാസന്‍റെ പരാമർശം കന്നഡിഗരുടെ വികാരത്തെ ആഴത്തിൽ വ്രണപ്പെടുത്തിയെന്ന് മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
മണിരത്നം ചിത്രം ‘തഗ് ലൈഫി’ന്റെ ഓഡിയോ ലോഞ്ചിൽ ‘തമിഴിൽ നിന്നാണ് കന്നഡ പിറന്നത്’ എന്ന കമലഹാസന്റെ പരാമർശമാണ് വിവാദത്തിന് കാരണമായത്. കന്നഡ നടൻ ശിവരാജ്കുമാറിനെ ചൂണ്ടിക്കാട്ടി മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന തന്റെ കുടുംബമാണ് അദ്ദേഹമെന്നും, കന്നഡയും തമിഴിൽ നിന്നാണ് ഉത്ഭവിച്ചതെന്നും കമൽ ഹാസൻ പറഞ്ഞു. ഇതിനെതിരെ കർണാടകയിൽ വ്യാപക വിമർശനമാണ് ഉയർന്നത്.
<br>
TAGS : KAMAL HASSAN, CONTROVERSIAL STATEMENTS
SUMMARY : Karnataka Film Chamber says it will block the release of Kamal Haasan’s film
കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജക്ക് എത്തിയപ്പോള്‍…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.…
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…