ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവ് ഉറപ്പുവരുത്തുന്ന ബില്ല് കർണാടക ഗവണർ താവർചന്ദ് ഗലോത്ത് രാഷ്ട്രപതിക്ക് അയച്ചു. കർണാടക നിയമസഭ പാസാക്കിയ വിദ്വേഷപ്രസംഗ നിരോധനബിൽ ബില്ലില്‍ തീരുമാനമെടുക്കാത്തതിനെ വിമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ഗവർണറുടെ നടപടി.
സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. കുറ്റക്കാര്‍ക്ക് കുറഞ്ഞത് ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്ന സംശയത്തില്‍ ഗവർണർ അംഗീകാരം നൽകാൻ മടിക്കുകയായിരുന്നു. വിദ്വേഷപ്രസംഗം തടയേണ്ടതാണെന്നും അതേസമയം ഇതിൻ്റെ പേരിൽ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നുമാണ് ഗവർണറുടെ നിലപാട്. നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയ ബില്ല് ഡിസംബര്‍ അവസാനമാണ് ഗവര്‍ണറുടെ അനുമതിക്കായി അയച്ചത്. എന്നാല്‍ ബില്ലിലെ 28 പോയിന്റുകളില്‍ വ്യക്തത തേടിയ ഗവര്‍ണര്‍ പിന്നീട് രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുകയായിരുന്നു.
SUMMARY: Karnataka Governor sends bill to President to punish those who make hate speech
തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍…
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ഇലക്ട്രിസിറ്റി വർക്കർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം) -…
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളില്‍ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന്…
ബെംഗളൂരു: മൈസൂരു ജില്ലയിലെ കെ.ആർ. നഗർ, പെരിയപട്ടണ താലൂക്കുകളിൽ കാവേരി നദിയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം…
മലപ്പുറം: തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന,(30) മകൻ അമൻ…