ബെംഗളൂരു: വിബി ജി റാം ജി പദ്ധതി (VB-G RAM G Act)ക്കെതിര നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് കർണാടക. പദ്ധതി പിൻവലിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി (MGNREGA) പുനരാരംഭിക്കണമെന്നു പ്രമേയത്തില്‍ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സംയുക്ത നിയമസഭാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷകക്ഷിയായ ബി.ജെ.പിയുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് പ്രമേയം അവതരിപ്പിച്ചത്.
ഗ്രാമീണ ജനതയുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാൻ വിബി ജി റാംജി പദ്ധതി പിൻവലിച്ച് തൊഴിലുറപ്പുപദ്ധതി കേന്ദ്രസർക്കാർ ഉടൻ നടപ്പാക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഗ്രാമപ്പഞ്ചായത്തുകളുടെ അധികാരവും അവകാശങ്ങളും എടുത്തുമാറ്റുന്നതുമാണ് വിബി ജി റാം ജി പദ്ധതിയെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി പുനരാരംഭിക്കാനാവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ ലക്ഷ്യമിട്ടാണ് നിയമസഭയുടെ പ്രത്യേക സംയുക്തസമ്മേളനം വിളിച്ചുചേർത്തത്. സമ്മേളനം നാളെ സമാപിക്കും.
SUMMARY: Karnataka introduces resolution in assembly against VB-G Ram Act
തിരുവനന്തപുരം: വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് സജ്ജം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം യെലഹങ്ക കണ്‍ട്രീ ക്ലബ്ബില്‍ നടന്നു. കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍ ഉദ്ഘാടനം…
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍ പോറ്റിയാണ്…
പത്തനംതിട്ട: കുന്നന്താനത്ത് എയര്‍ ഗണ്ണുമായി രോഗി ആശുപത്രിയില്‍. കുന്നന്താനം സിഎച്ച്‌സിയില്‍ എത്തിയ രോഗി ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി. ലാബില്‍…
കൊല്‍ക്കത്ത: കാഠ്മണ്ഡുവില്‍ നിന്ന് ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസ് വിമാനം എൻജിനില്‍ തീപിടിച്ചതിനെ തുടർന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ്…