ബെംഗളൂരു: ബെളഗാവിയിൽ വിവാഹ സൽക്കാരത്തിനിടെ കോഴിയിറച്ചി വിളമ്പുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. യാരാഗട്ടി സ്വദേശിയായ വിനോദ് മലാഷെട്ടിയാണ് മരിച്ചത്. സുഹൃത്ത് അഭിഷേകിന്റെ വിവാഹത്തിനു പിന്നാലെ സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുക്കുകയായിരുന്നു വിനോദ്. അഭിഷേകിന്റെ ഫാം ഹൗസിലാണ് വിരുന്ന് നടന്നത്.
ഭക്ഷണം വിളമ്പുകയായിരുന്ന വിതൽ ഹരുഗോപ്പിനോട് വിനോദ് കൂടുതൽ ഇറച്ചിക്കഷണങ്ങൾ ആവശ്യപ്പെട്ടു. വിളമ്പിയതു കുറഞ്ഞു പോയെന്ന് പരാതിപ്പെട്ടു. ഇതോടെ വിനോദും വിതലും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ വിതൽ ഉള്ളി അരിയുന്ന കത്തി ഉപയോഗിച്ച് വിനോദിനെ കുത്തി. രക്തസ്രാവത്തെ തുടർന്ന് വിനോദ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Karnataka man stabbed to death at wedding party over serving fewer chicken pieces