ബെംഗളൂരു: സിനിമാ ടിക്കറ്റിനും ഒടിടി സബ്സക്രിപ്ഷനും സെസ് ഇടാക്കാനുള്ള പദ്ധതിയുമായി കർണാടക സർക്കാർ. സിനിമാപ്രവർത്തകരുടെയും മറ്റു കലാകാരൻമാരുടെയും ക്ഷേമപ്രവർത്തനത്തിനുള്ള തുക കണ്ടെത്താനായാണ് 1 മുതൽ 2 ശതമാനം വരെ സെസ് ഈടാക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഇതു സംബന്ധിച്ച പദ്ധതികൾക്ക് രൂപം നൽകാൻ കർണാടക സിനി ആന്റ് കൾച്ചറൽ ആക്ടിവിസ്റ്റ് ബിൽ (2024) കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ചു. കലാകാരൻമാരുടെയും സിനിമ മേഖലയിലെ പ്രവർത്തകരുടെയും ക്ഷേമപ്രവർത്തനങ്ങൾക്കായുള്ള തുക കണ്ടെത്താനും സാമൂഹ്യസുരക്ഷ ഉറപ്പാക്കാനും പതിനേഴംഗ ബോർഡ് രൂപീകരിക്കും.
സർക്കാർ നിർദ്ദേശിക്കുന്നവരായിരിക്കും ബോർഡിലെ അംഗങ്ങൾ. സെസിൽ നിന്ന് ലഭിക്കുന്ന തുക സർക്കാർ കർണാടക സിനി ആന്റ് കൾച്ചറൽ ആക്ടിവിസ്റ്റ്സ് വെൽഫെയർ ബോർഡിന് കൈമാറുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
TAGS: KARNATAKA | CESS | | MOVIE TICKETS
SUMMARY: Karnataka plans to impose 2 percent cess on movie tickets and OTT subscription fees
കൊച്ചി: ദേശീയപാതയില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി നിർത്തിവെച്ച ഹൈക്കോടതി നടപടി തുടരും. ടോള്‍ പിരിവ് പുനഃസ്ഥാപിക്കാൻ അനുവദിക്കണമെന്നു കാട്ടി…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് പേരെ കാണാതായതായി റിപ്പോർട്ട്. ബുധനാഴ്ച രാത്രിയില്‍ ഉണ്ടായ…
തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ്…
കാസറഗോഡ്: കാസറഗോഡ് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് 16 വയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കിണാശേരി സ്വദേശി…
ലക്നൗ: നടി ദിഷ പഠാണിയുടെ വീടിനു നേർക്ക് വെടിയുതിർത്ത സംഭവത്തിലെ രണ്ടു പ്രതികൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യു.പിയിലെ ഗാസിയാബാദിലാണ്…
പത്തനംതിട്ട: വിവാദങ്ങൾക്കിടെ ശബരിമലയിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പുലർച്ചെ അഞ്ചിന് നട തുറന്നപ്പോൾ ദർശനം നടത്തുകയായിരുന്നു. പമ്പയിൽ…