തിരുവനന്തപുരം: പൊതിച്ചോർ വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിൽ എതിരല്ലെന്നും അഭിപ്രായം പറഞ്ഞത് ആലപ്പുഴയിലെ സാഹചര്യത്തിലാണെന്നും അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് വിവാദത്തിൽ മറുപടിയുമായി മന്ത്രി രംഗത്തെത്തിയത്.
ആലപ്പുഴയിൽ സ്ഥലം കൈയേറി സംഘടനകൾ ഭക്ഷണം കൊടുക്കുന്നു എന്നാണ് മന്ത്രിയുടെ വാർത്താക്കുറിപ്പില്‍ പറയുന്നത്. ആഹാരത്തിന് രാഷ്ട്രീയം ഇല്ലെന്നും വാർത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. മന്ത്രിയുടെ പരാമർശം വിവാദമായതോടെയാണ് തിരുത്തൽ. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറി. ഇത് അംഗീകരിക്കാനാകില്ല. സ്ഥലം കൈയേറിയതിലാണ് എതിർപ്പ്. ആഹാരം കൊടുക്കുന്നതിനല്ല. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിതെന്നും വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു.ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങളെ തടയുന്ന നടപടിയാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നത് – അദ്ദേഹം വ്യക്തമാക്കി.
ആശുപത്രിയില്‍ മുഴുവന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നതന്ന് അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കമ്മ്യൂണിറ്റി കിച്ചണുമായി എല്ലാവരുടെയും സഹകരണം വേണം. കാരണം ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല. പാവങ്ങള്‍ക്ക് ആഹാരം കിട്ടണമെന്നാണ് സര്‍ക്കാരിന്റെ താത്പര്യം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും മന്ത്രി കെ.മുരളീധരന് വ്യക്തമാക്കി.
SUMMARY: ‘Food has no politics’; Health Minister takes a dig at food packaging scandal
















