KARNATAKA

കർണാടക ആർ.ടി.സി. ബസ് ജീവനക്കാരുടെ സമരം ‘ബെംഗളൂരു ചലോ’ ഇന്ന്

ബെംഗളൂരു: 38-മാസത്തെ വേതന പരിഷ്കരണ കാലയളവിലെ കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കർണാടക ആർ. ടി.സി, ബെംഗളൂരു മെട്രപൊളി റ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ തുടങ്ങിയവയിലെ ഗതാഗത ജീവനക്കാർ ഇന്ന്  പണിമുടക്കും. ‘ബെംഗളൂരു ചലോ’ എന്ന് പേരിലാണ് പ്രതിഷേധം.

2024 ജനുവരി ഒന്നു മുതലുള്ള നാലുവർഷത്തെ വേതനക്കരാർ നടപ്പിലാക്കണമെന്നും തൊഴിലാളികൾ ഇക്കാര്യം ഉന്നയിച്ച് മുൻപ് ഒരു പണിമുടക്ക് നടന്നപ്പോൾ, ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് സർക്കാർ തൊഴിലാളികൾക്ക് ഉറപ്പുനൽകിയിരുന്നു എന്നും എന്നാൽ, പിന്നീട് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.

അതേസമയം വ്യാഴാഴ്ച ജോലിക്ക് ഹാജരാകാതിരിക്കുന്നവർക്കെതിരേ ശമ്പളം വെട്ടിക്കുറയ്ക്കൽ ഉൾപ്പെടെയുള്ള അച്ചടക്കനടപടികൾ സ്വീകരിക്കുമെന്ന് കർണാടക ആർ.ടി.സി. എം.ഡി. അക്രം പാഷ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും അവർക്കെതിരേ നടപടിയെടുക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
SUMMRAY: Karnataka RTC bus employees’ strike ‘Bengaluru Chalo’ today

NEWS DESK

Recent Posts

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. 22 കാരറ്റ് സ്വ‌ർണത്തിന് ഗ്രാമിന് 40 രൂപ കൂടി 13,875…

25 minutes ago

കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിലെത്തി യുവാവ്

തിരൂർ: കടിച്ച പാമ്പിനെ പിടിച്ച്‌ കുപ്പിയിലാക്കി അതുമായി ആശുപത്രിയിലെത്തി യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച പാമ്പുമായി…

1 hour ago

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

കൊച്ചി: മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. കടവന്ത്ര പോലീസ്…

2 hours ago

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കണ്ണൂര്‍: എർത്ത് കമ്പിയിൽനിന്ന്‌ വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി. കരാർ തൊഴിലാളി മരിച്ചു. കുണ്ടുചിറ പഞ്ചാര ഹൗസിൽ എ.രാജൻ (60) ആണ്‌ മരിച്ചത്‌.…

2 hours ago

കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി യുവാവ് ആശുപത്രിയില്‍

തിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുവന്ന് യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച നീർക്കോലിയുമായി…

2 hours ago

ലോ​ഡ് ഷെ​ഡിം​ഗ് അ​ധി​ക നാ​ള്‍ വേ​ണ്ടി വ​രി​ല്ല: കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ഡ് ഷെ​ഡിം​ഗ് അ​ധി​ക നാ​ള്‍ വേ​ണ്ടി വ​രി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി. നി​ല​വി​ൽ 200 മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വ് മാ​ത്ര​മാ​ണു​ള്ള​തെ​ന്നും കൂ​ടം​കു​ളം…

2 hours ago