തിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി അതുമായി ആശുപത്രിയിലെത്തി യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച പാമ്പുമായി ആശുപത്രിയിൽ എത്തിയത്. പരിശോധനയിൽ നീർക്കോലിയാണെന്ന് മനസ്സിലായി. ചൊവ്വാഴ്ച വൈകീട്ടോടേയായിരുന്നു സംഭവം. വീട്ടിലേക്ക് വരുന്ന വഴിയിൽ വെച്ചാണ് നാസിമിന് കടിയേറ്റത്. ഉടൻ തന്നെ പാമ്പിനെ പിടികൂടി.
സുഹൃത്തുക്കളോടൊപ്പം തിരൂർ ജില്ലാ ആശുപത്രിയിൽ എത്തി. ഇടതുകാലിലെ വിരലുകള്‍ക്കിടെയിലാണ് പാമ്പുകടിച്ചത്. കടിയേറ്റ ഉടന്‍ തന്നെ യുവാവ് പാമ്പിന്റെ ഫോട്ടോ എടുത്ത് സര്‍പ്പ ആപ്പിന് അയച്ചുകൊടുത്തിരുന്നു. വിഷമില്ലാത്ത പാമ്പാണെന്ന് സര്‍പ്പ ആപ്പ് വഴി അറിഞ്ഞിരുന്നു. തുടര്‍ന്നാണ് പാമ്പുമായി ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍വച്ച് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം നാസിമിനെ വീട്ടിലേക്കയച്ചു.
SUMMARY: Young man arrives at hospital with snake bite in bottle
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കൂടി 13,875…
കൊച്ചി: മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. കടവന്ത്ര പോലീസ്…
കണ്ണൂര്‍: എർത്ത് കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി. കരാർ തൊഴിലാളി മരിച്ചു. കുണ്ടുചിറ പഞ്ചാര ഹൗസിൽ എ.രാജൻ (60) ആണ് മരിച്ചത്.…
തിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുവന്ന് യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച നീർക്കോലിയുമായി…
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് അധിക നാള് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളതെന്നും കൂടംകുളം…
ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ദുരന്തമായി മാറുമായിരുന്ന തീപ്പിടിത്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് 50 ഓളം യുവതികൾ. നഗരത്തിലെ നന്ദിനി ലേഔട്ടിലെ…