LATEST NEWS

കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി യുവാവ് ആശുപത്രിയില്‍

തിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുവന്ന് യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച നീർക്കോലിയുമായി ആശുപത്രിയിൽ എത്തിയത്.ചൊവ്വാഴ്ച വൈകീട്ടോടേയാണ് സംഭവം. വീട്ടിലേക്ക് വരുന്ന വഴിയിലാണ് നാസിമിന് പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ പാമ്പിനെ പിടികൂടുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളോടൊപ്പം പാമ്പുമായി തിരൂർ ജില്ലാ ആശുപത്രിയിൽ എത്തി.

പാമ്പിനെ പരിശോധിച്ചപ്പോള്‍ നീര്‍ക്കോലിയാണെന്ന് മനസ്സിലായി. ഇതിന് വിഷമില്ല. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ വെച്ച ശേഷം വിട്ടയച്ചു.

അതിനിടെ, സംസ്ഥാനത്ത് ഇന്നലെ പാമ്പുകടിയേറ്റെന്ന് സംശയിച്ച് 39 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 15 കേസുകള്‍ പാമ്പ് കടിയേറ്റതായി സ്ഥിരീകരിച്ചു. കോഴിക്കോട് 4, പത്തനംതിട്ട, പാലക്കാട് 2 വീതം, കണ്ണൂര്‍, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഓരോ കേസുകള്‍ എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്.
SUMMARY: Young man catches snake that bit him and puts it in a bottle, hospitalized

NEWS DESK

Recent Posts

കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിലെത്തി യുവാവ്

തിരൂർ: കടിച്ച പാമ്പിനെ പിടിച്ച്‌ കുപ്പിയിലാക്കി അതുമായി ആശുപത്രിയിലെത്തി യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച പാമ്പുമായി…

19 minutes ago

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

കൊച്ചി: മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. കടവന്ത്ര പോലീസ്…

55 minutes ago

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കണ്ണൂര്‍: എർത്ത് കമ്പിയിൽനിന്ന്‌ വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി. കരാർ തൊഴിലാളി മരിച്ചു. കുണ്ടുചിറ പഞ്ചാര ഹൗസിൽ എ.രാജൻ (60) ആണ്‌ മരിച്ചത്‌.…

1 hour ago

ലോ​ഡ് ഷെ​ഡിം​ഗ് അ​ധി​ക നാ​ള്‍ വേ​ണ്ടി വ​രി​ല്ല: കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ഡ് ഷെ​ഡിം​ഗ് അ​ധി​ക നാ​ള്‍ വേ​ണ്ടി വ​രി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി. നി​ല​വി​ൽ 200 മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വ് മാ​ത്ര​മാ​ണു​ള്ള​തെ​ന്നും കൂ​ടം​കു​ളം…

1 hour ago

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ദുരന്തമായി മാറുമായിരുന്ന തീപ്പിടിത്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് 50 ഓളം യുവതികൾ. നഗരത്തിലെ നന്ദിനി ലേഔട്ടിലെ…

2 hours ago

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു

ധാക്ക: ബംഗ്ലാദേശിൽ മാരകമായ അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 250-ലധികം മരണങ്ങളാണ് രാജ്യത്ത്…

3 hours ago