ബെംഗളൂരു: ദസറക്കാലത്ത് ഇരട്ടി ലാഭം കൊയ്ത് കര്‍ണാടക ആര്‍ടിസി. ഈ വര്‍ഷം റെക്കോര്‍ഡ് വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 30% അധിക വരുമാനമാണ് നേടിയത്. ദസറയില്‍ കെഎസ്ആര്‍ടസി 600 ദസറ സ്പെഷ്യല്‍ ബസുകള്‍ നിരത്തിലിറക്കിയിരുന്നു.
മൈസൂരു റൂറല്‍ ഡിവിഷന് 6.2 കോടി രൂപയുടെ അധിക വരുമാനവും മൈസൂരു അര്‍ബന്‍ ഡിവിഷന്‍ 1.7 കോടി രൂപയുടെ അധിക വരുമാനവും നേടി. കഴിഞ്ഞ വര്‍ഷം റൂറല്‍ ഡിവിഷന് 4.8 കോടി രൂപയായിരുന്നു അധിക വരുമാനം. അര്‍ബന്‍ ഡിവിഷന് ഒരു കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്.
മൈസൂരു നഗരം, ചാമുണ്ടി ഹില്‍സ്, മൃഗശാല, ബൃന്ദാവന്‍ ഗാര്‍ഡന്‍സ് തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് ആളുകള്‍ ഒഴുകിയെത്തലയത്. സാധാരണ ദിവസങ്ങളില്‍ പ്രതിദിനം 3.5 ലക്ഷം പേര്‍ മൈസൂരു സിറ്റി ബസുകളില്‍ യാത്ര ചെയ്യുന്നുണ്ടെങ്കിലും ദസറ ദിവസങ്ങളില്‍ ഇത് 5.5 ലക്ഷമായി ഉയര്‍ന്നു. മൈസൂരു റൂറല്‍ ഡിവിഷന്‍ 350 സ്പെഷ്യല്‍ ബസുകളും ബെംഗളൂരു റൂറല്‍ ഡിവിഷന്‍ 250 ബസുകളും ഉള്‍പ്പെടെ ആകെ 600 ബസുകളാണ് സര്‍വീസ് നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിദിനം ശരാശരി 2.5 ലക്ഷം പേര്‍ മൈസൂരുവിലേക്ക് യാത്ര ചെയ്തിരുന്നു. ഈ വര്‍ഷം വടക്കന്‍ കര്‍ണാടക ജില്ലകളില്‍ നിന്നുള്ളവര്‍ കൂടുതല്‍ മൈസൂരു സന്ദര്‍ശിച്ചു.
SUMMARY: Karnataka RTC reaps double profits at Dussehra season