ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഷിരൂരില്‍ മണ്ണിടിച്ചില്‍ നടന്നതിന് 6 കിലോമീറ്റർ ചുറ്റളവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആരുടെ മൃതദേഹം ആണെന്നത് വ്യക്തമല്ല. ഒരു പുരുഷന്റെ മൃതദേഹമാണ് ജീർണിച്ച നിലയില്‍ കണ്ടെത്തിയത്. ഷിരൂരിലെ മണ്ണടിച്ചില്‍ കാണാതായ മലയാളി ഡ്രൈവർ അർജുനയുള്ള തിരച്ചില്‍ തുടരവേ മുങ്ങല്‍ വിദഗ്ധനായ ഈശ്വർ മാല്‍പെയാണ് മൃതദേഹം കണ്ടെത്തിയത്.
ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കടല്‍തീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. അകനാശിനി ബാഡ മേഖലയിലാണ് ജീർണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അധികം പഴക്കമില്ലെന്ന് മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് പറഞ്ഞു.
മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തന്നെ അർജുന്റെ സഹോദരനില്‍ നിന്നും ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ അധികൃതർ ശേഖരിച്ചിരുന്നു.
TAGS : SHIROOR LANDSLIDE | ARJUN
SUMMARY : A dead body was found in Shirur
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…
ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…
പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…
ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മൊറാഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന്…
ബെംഗളൂരു: ബേക്കറിയില്‍ പലഹാരമുണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ വസ്ത്രം കുരുങ്ങി മലയാളി ബേക്കറി ഉടമ മരിച്ചു. പെരുമ്പാവൂര്‍ കാലമ്പുറം പാണിയേലില്‍ സജീവനാണ് (52)…