കരൂര്‍: തമിഴ്നാട്ടിലെ കരൂരില്‍ നടന്ന റാലിയില്‍ 41 പേര്‍ മരിച്ചതിനെ തുടര്‍ന്ന് തമിഴ്ഗ വെട്രി കഴകം (ടിവികെ) മേധാവി വിജയ് ബുധനാഴ്ച തന്റെ സംസ്ഥാനവ്യാപക പര്യടനം ‘താല്‍ക്കാലികമായി മാറ്റിവച്ചു’. ശനിയാഴ്ച നടന്ന പൊതുജന സമ്പർക്ക പരിപാടികളുടെ ഭാഗമായി തിരുച്ചിറപ്പള്ളി, നാമക്കല്‍, കരൂർ ഉള്‍പ്പെടെയുള്ള ജില്ലകള്‍ പാര്‍ട്ടി മേധാവിയായ വിജയ് പങ്കെടുക്കെണ്ടിയിരുന്നതാണ്.
കൂടാതെ ജനങ്ങളെ നേരിട്ട് കാണാന്‍ ഒരു പുതിയ ക്യാമ്പയിൻ ആരംഭിച്ചിരുന്നു. സെപ്റ്റംബർ 27 ന് കരൂരിലെ തന്റെ പരിപാടിക്കിടെയാണ് ഈ ദാരുണമായ സംഭവം നടന്നത്, ഇത് വ്യാപകമായ ഞെട്ടലിനും രാജ്യം നടുങ്ങിയ ദുരന്തമായി മാറി. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു പ്രസ്താവനയില്‍, സംഭവത്തില്‍ പാർട്ടി അഗാധമായ ദുഃഖം പ്രകടിപ്പിച്ചു.
“ഞങ്ങളുടെ 41 സഹോദരങ്ങളുടെ നഷ്ടത്തില്‍ ഞങ്ങള്‍ ദുഃഖത്തിലും ഖേദത്തിലുമാണ്. ഈ സാഹചര്യത്തില്‍, നമ്മുടെ നേതാവിന്റെ (വിജയ്) അടുത്ത രണ്ടാഴ്ചത്തെ ജനസമ്പർക്ക പരിപാടികള്‍ താല്‍ക്കാലികമായി മാറ്റിവയ്ക്കുന്നു. ഇവയുടെ പുതിയ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും,” എന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.
SUMMARY: Karur tragedy: TVK rallies postponed for two weeks
വയനാട്: പുൽപള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പുൽപള്ളി സീതാദേവി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പട്ടണ പ്രദക്ഷിണത്തിന്…
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…
ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി ദേവരാജ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…
ബെംഗളുരു: കര്‍ണാടകയിലെ കോടതികളില്‍ ഇ-മെയിലിൽ ലഭിച്ച ബോംബ് ഭീഷണി ആശങ്ക സൃഷ്ടിച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച്, മൈസുരു, ഗദഗ്,…
ബെംഗളൂരു: രാജ്യത്ത് വർധിച്ചു വരുന്ന മയക്കുമരുന്നുപയോഗവും ലഹരി ആശ്രിതത്വവും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി രൂപീകരിച്ച ദേശീയ…