കാസറഗോഡ്: കാസറഗോഡ് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് 16 വയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കിണാശേരി സ്വദേശി അബ്ദുല്‍ മനാഫിനെയാണ് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 16 പേർ ആണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
പയ്യന്നൂർ കോറോത്ത് സ്വദേശി ഗിരീഷ് എന്നയാള്‍ ഇന്ന് രാവിലെ അറസ്റ്റിലായിരുന്നു. ബേക്കല്‍ എ ഇ ഒ സൈനുദ്ദീൻ, പാലക്കാട് റെയില്‍വേ ഡിവിഷൻ ജീവനക്കാരനായ ചിത്രരാജ് ഉള്‍പ്പെടെയുള്ളവരാണ് നേരത്തെ പിടിയിലായത്. കുട്ടിയെ പീഡിപ്പിച്ച മറ്റ് 5 പേർക്കായി തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ച പീഡന വാര്‍ത്ത പുറത്ത് വന്നത്.
ഗൂഗിള്‍ സെര്‍ച്ചിലൂടെയാണ് രണ്ട് വര്‍ഷം മുമ്പ് വിദ്യാര്‍ഥി ഡേറ്റിംഗ് ആപ്പിലെത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കെവൈസി പോലെ രേഖകള്‍ ആവശ്യമില്ലാത്ത ആപ്പില്‍ 18 വയസായെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാണ് കുട്ടി രജിസ്റ്റര്‍ ചെയ്തത്. ആപ്പിലൂടെ പരിചയപ്പെട്ട 16 പേർ ആണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ചന്തേര സ്റ്റേഷനില്‍ എട്ട് കേസുകളിലായി പത്ത് പേരാണ് പ്രതികള്‍.
കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലായി ആറ് കേസുകളുമുണ്ട്. 16 വയസ്സുകാരൻ രണ്ട് വർഷമായി പീഡനത്തിന് ഇരയായി എന്നാണ് ഞെട്ടിക്കുന്ന മൊഴി. വീട്ടില്‍ നിന്ന് അസ്വാഭാവികമായി ഒരാള്‍ ഇറങ്ങി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മ കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.
SUMMARY: Kasaragod 16-year-old raped; One more arrested
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…
കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…
ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…
ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…
കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…